Resignation | ‘ടെസ്‌ല’യിലെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഇന്ത്യൻ വംശജ; ഇനി എന്തെന്ന് വെളിപ്പെടുത്തൽ
ടെസ്ലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്
കമ്പനിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടുത്തിടെ രാജിവച്ചിരുന്നു.
വാഷിംഗ്ടൺ: (KVARTHA) ലോക പ്രശസ്ത ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ‘ടെസ്ല’യുടെ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായ ഇന്ത്യൻ വംശജ ശ്രീല വെങ്കിട്ടരാമന്‍ കമ്പനിയില്‍ 11 വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവച്ചു. എലോണ്‍ മസ്‌ക് ഇവി കമ്പനിയിലെ രണ്ട് വനിതാ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു ശ്രീല ലിങ്ക്ഡ് ഇനിലൂടെയാണ് വിടവാങ്ങുന്ന കാര്യം ലോകത്തെ അറിയിച്ചത്. 2013 മാര്‍ച്ചില്‍ അക്കൗണ്ടിംഗ് ഡയറക്ടറായി സ്ഥാപനത്തില്‍ ചേര്‍ന്ന ശ്രീല, ടെസ്ലയിലെ തന്റെ അനുഭവം അസാധാരണവും മനോഹരവുമായിരുനെന്ന് കുറിച്ചു.
ശ്രീല വിടവാങ്ങിയതോടെ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുടെ വൈസ് പ്രസിഡന്റ് ലോറി ഷെല്‍ബി മാത്രമായി കമ്പനിയിലെ ഏക വനിതാ വൈസ് പ്രസിഡന്റ്. നേരത്തെ 2023 ഓഗസ്റ്റില്‍, ടെസ്ലയുടെ സിഎഫ്ഒ സാച്ച് കിര്‍ഖോണ്‍ സ്ഥാനമൊഴിയുകയും പകരം വൈഭവ് തനേജയെ നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ കമ്പനിയിലെ നിരവധി മേലുദ്യോഗസ്ഥർ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീലയുടെ രാജിയും.
ലിങ്ക്ടിനിൽ പങ്കുവെച്ച കുറിപ്പിൽ 2011-ല്‍ ടെസ്ലയില്‍ നിന്ന് ആരംഭിച്ച യാത്രയെ ശ്രീല വെങ്കിട്ടരാമന്‍ അനുസ്മരിച്ചു. ആ വര്‍ഷം, കമ്പനി 3000-ല്‍ താഴെ ഇലക്ട്രിക്ക് വാഹനങ്ങൾ വിതരണം ചെയ്തു. ഇപ്പോള്‍ അവർ വൈസ് പ്രസിഡന്റ് ആയി കമ്പനി വിടുമ്പോള്‍, കമ്പനിയുടെ വാര്‍ഷിക വരുമാനം കുതിച്ചുയരുകയാണ്, ഏകദേശം 100 ബില്യണ്‍ ഡോളറും വിപണി മൂലധനം 700 ബില്യണ്‍ ഡോളറും. ഇത് കോവിഡ് സമയത്ത് ഒരു ട്രില്യണ്‍ ഡോളറിലെത്തി.
ചൈന ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ടെസ്ല സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ തനിക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും ശ്രീല എഴുതി. ജോലിയിലുള്ള എല്ലാവരോടും നന്ദി പറയുന്നതിനിടയില്‍, ഈ സമയം 'കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ എടുക്കുന്നുവെന്നും ', 'പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കണമെന്നും ', 'വ്യക്തിപരമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീല കുറിച്ചു. ശരിയായ സമയമാകുമ്പോള്‍, 'ടെസ്ലയെപ്പോലുള്ള ഒരു അവസരം' താന്‍ സന്തോഷത്തോടെ പ്രതീക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലെ അഭിനന്ദന കമന്റുകളുടെ കുത്തൊഴുക്കിന് മറുപടിയായി ശ്രീല വെങ്കിട്ടരാമന്‍ ഇലോണ്‍ മസ്‌കിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് ചലഞ്ചിങ്ങാണെന്നും അഭിപ്രായപെട്ടു
#Tesla #SrilaVenkataraman #resignation #ElonMusk #electricvehicles #businessnews