ടി സി എസ് കേരളത്തില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്തും; ലുലു ഗ്രൂപിനും വി ഗാര്‍ഡിനും നിക്ഷേപ പദ്ധതികള്‍; ധാരണാപത്രം ഉടന്‍

 


തിരുവനന്തപുരം: (www.kvartha.com 22.07.2021) ലോകോത്തര ഐ ടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്‍ഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ടി സി എസ് കേരളത്തില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്തും; ലുലു ഗ്രൂപിനും വി ഗാര്‍ഡിനും നിക്ഷേപ പദ്ധതികള്‍; ധാരണാപത്രം ഉടന്‍

ധാരണാപത്രം ഉടന്‍ ഒപ്പുവക്കും. ഐ ടി, ഐ ടി ഇ എസ്, ഡാറ്റ പ്രോസസിംഗ്
കാമ്പസാണ് ടി സി എസിന്റെ പദ്ധതി. 600 കോടി രൂപയുടെ തന്നെ രണ്ടാംഘട്ട വികസനവും പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്.

വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ എം സി ലാബില്‍ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുകയെന്നും മന്ത്രി അറിയിച്ചു.

ലുലു ഗ്രൂപ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. 700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

Keywords:  TCS to invest Rs 600 crore in Kerala; Investment plans for Lulu Group and V Guard; MoU coming soon, Thiruvananthapuram, News, Business, Minister, Investment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia