Slams Swiggy | ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍ ഭക്ഷണം; തുറന്നുനോക്കിയപ്പോള്‍ ചികന്‍ കഷണങ്ങള്‍ ഫ്രീ; സ്വിഗ്ഗിക്കെതിരെ പരാതിയുമായി തമിഴ് ഗാന രചയിതാവ്

 


ചെന്നൈ: (www.kvartha.com) ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യത്തില്‍ പലരും വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാനൊന്നും നില്‍ക്കാറില്ല. നമ്മുടെ ഭക്ഷണസംസ്‌കാരത്തെ തന്നെ ഏറെ മാറ്റിമറിച്ചിരിക്കയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി. 

ഹോടെലിലും റെസ്റ്റൊറന്റിലും പോയി കാത്തിരുന്ന് മുഷിയാതെ ഓര്‍ഡര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തി ചേരുന്നു എന്നതുകൊണ്ടുതന്നെ പലരും ഈ മേഖലയെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

Slams Swiggy | ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍ ഭക്ഷണം; തുറന്നുനോക്കിയപ്പോള്‍ ചികന്‍ കഷണങ്ങള്‍ ഫ്രീ; സ്വിഗ്ഗിക്കെതിരെ പരാതിയുമായി തമിഴ് ഗാന രചയിതാവ്

കോവിഡ് വ്യാപനത്തോടെയാണ് ഓണ്‍ലൈന്‍ ഭക്ഷണത്തിന് വലിയ പ്രചാരം നേടിയത്. എന്നാല്‍, ഇത്തരം ഫുഡ് ഡെലിവറി സൈറ്റുകള്‍ക്കെതിരെയും വ്യാപക പരാതികള്‍ ഉയരാറുണ്ട്. ഭക്ഷണം മാറി ഡെലിവറി നടത്തുന്നതാണ് ഇവയില്‍ ഏറെയും.

ഇപ്പോഴിതാ ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഗാന രചയിതാവ് കൊ സേഷ. വെജിറ്റേറിയന്‍ ഭക്ഷണം ഓഡര്‍ ചെയ്തിട്ട് ലഭിച്ച ഭക്ഷണത്തില്‍ ചികന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

'എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചതെന്നത് എന്നില്‍ വെറുപ്പുളവാക്കുന്നു. സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും' എന്ന് കോ സേഷ ട്വീറ്റ് ചെയ്തു.

Keywords: Tamil Lyricist Shares Photos Of Chicken Pieces In His Vegetarian Dish, Slams Swiggy,  Chennai, News, Food, Business, Complaint, Twiter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia