സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി പടിവാതില്‍കല്‍, അതും 30 ശതമാനം വരെ വിലക്കുറവോടെ

 


തിരുവനന്തപുരം: (www.kvartha.com 11.12.2021) സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി പടിവാതില്‍കല്‍, അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈല്‍ ആപ് ലോഞ്ചും തൃശൂരില്‍ നടന്നു.

തൃശൂരിലെ മൂന്ന് ഔട് ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപെര്‍മാര്‍കെറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപെര്‍മാര്‍കെറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകള്‍ പരിഹരിച്ച് നാലാംഘട്ടം മാര്‍ച് 31ന് മുന്‍പായി കേരളത്തിലെ എല്ലാ സൂപെര്‍മാര്‍കെറ്റുകളിലും നടപ്പാക്കും.

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി പടിവാതില്‍കല്‍, അതും 30 ശതമാനം വരെ വിലക്കുറവോടെ

ആകര്‍ഷകമായ ഓഫെറുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. ഓണ്‍ലൈന്‍ ബിലിന് (Bill) അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബിലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നല്‍കും. 2,000 രൂപയ്ക്കു മുകളിലുള്ള ബിലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബിലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റെര്‍ പൗചും നല്‍കും.

കേരളത്തിലെ ഏകദേശം 500ല്‍ അധികം വരുന്ന സപ്ലൈകോ സൂപെര്‍ മാര്‍കെറ്റുകളിലൂടെ അവയുടെ 10 കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാലു കിലോമീറ്ററിനുള്ളില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഒരു ഓര്‍ഡെര്‍ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാല്‍, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിപ്പിക്കുന്നതാണ്.

ഓണ്‍ലൈന്‍ വിപണനം സപ്ലൈകോയില്‍ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ 14 ജില്ലകളിലുള്ള ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കില്‍ സപ്ലൈകോയുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ പൂര്‍ത്തീകരിക്കുന്നത്.

Keywords:  Supplyco products are now on the doorstep, Thiruvananthapuram, News, Inauguration, Thrissur, Business, Online, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia