Scheme | സ്റ്റാർട്ട് അപ്പ് തുടങ്ങാൻ 20 ലക്ഷം വരെ വായ്പ! കുറഞ്ഞ പലിശയും സബ്സിഡിയും; സർക്കാർ പദ്ധതി അറിയാം; പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം 

 
Kerala Startup Loan Scheme

Representational Image Generated by Meta AI

* പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും

തിരുവനന്തപുരം: (KVARTHA) കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനുള്ള സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

* പരമാധികം 20 ലക്ഷം രൂപ വരെ വായ്പ

പദ്ധതി പ്രകാരം, പരമാധികം 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. 

* പലിശ നിരക്കും തിരിച്ചടവ് കാലാവധിയും

6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാധികം 84 മാസം വരെയാണ്.

* അപേക്ഷകരുടെ യോഗ്യത

അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആർക്, വെറ്ററിനറി സയൻസ്, ബി.എസ്.സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്‌നോളജി, ബി.സി.എ, എൽ.എൽ.ബി, എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസ് കവിയരുത്.

* വായ്പ ലഭിക്കുന്ന സംരംഭങ്ങൾ

പദ്ധതി പ്രകാരം മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ടറല്‍ കണ്‍സല്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്മന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസ്സിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യുകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. 

* സബ്സിഡിയും ജാമ്യവും

പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പാ തുകയുടെ 20 ശതമാനം (പരമാധികം 2 ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വെയ്ക്കും. വായ്പക്ക് വസ്തു ജാമ്യമോ ഉദ്യാഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.

* അപേക്ഷിക്കുന്ന വിധം

താല്‍പര്യമുള്ളവര്‍ കോര്‍പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് https://www(dot)ksbcdc(dot)com സന്ദർശിക്കുക. ഫോണ്‍: 04884 252523.

#startuploan #kerala #obc #smallbusiness #subsidy #finance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia