SpiceJet flights | തുടര്‍ചയായി സാങ്കേതിക തകരാറുകള്‍; സ്പൈസ് ജെറ്റ് വിമാന കംപനിക്കെതിരെ നടപടിയുമായി ഡിജിസിഎ; അടുത്ത 8 ആഴ്ചത്തേക്ക് സര്‍വിസുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്പൈസ് ജെറ്റ് വിമാന കംപനിക്കെതിരെ നടപടിയുമായി ഡിജിസിഎ. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ചയായി സാങ്കേതിക തകരാറുകള്‍ റിപോര്‍ട് ചെയ്തതിനെ തുടര്‍ന്നാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്.

വേനല്‍ക്കാല ഷെഡ്യൂളില്‍ നിലവിലുള്ളതിന്റെ 50 ശതമാനം വിമാന സര്‍വിസുകള്‍ മാത്രമേ പാടുള്ളുവെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം. അടുത്ത എട്ട് ആഴ്ചത്തേക്കാണ് സര്‍വിസുകള്‍ കുറയ്ക്കാന്‍ നിര്‍ദേശിച്ചത്.

സര്‍വിസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുന്ന എട്ട് ആഴ്ച കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

തുടര്‍ചയായ സാങ്കേതിക തകരാറുകള്‍ റിപോര്‍ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ നേരത്തെ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോടിസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങിയത്.

ജൂണ്‍ 19-നുശേഷം 18 ദിവസത്തിനിടെ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ എട്ട് സംഭവങ്ങളാണ് റിപോര്‍ട് ചെയ്തത്. എന്‍ജിനില്‍ തീപിടുത്തം, കാബിനില്‍ പുക, വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ എന്നിങ്ങനെയായിരുന്നു പ്രശ്‌നങ്ങള്‍. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ ഡിജിസിഎ ഇടപെട്ടത്.

അതേസമയം ഡിജിസിഎ ഉത്തരവ് പാലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിമാന സര്‍വിസുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സീസണായതിനാല്‍ മറ്റു വിമാന കംപനികളെ പോലെ സ്പൈസ് ജെറ്റും വരുന്ന സര്‍വിസുകള്‍ പുന:ക്രമീകരിച്ചിരുന്നു. 

SpiceJet flights | തുടര്‍ചയായി സാങ്കേതിക തകരാറുകള്‍; സ്പൈസ് ജെറ്റ് വിമാന കംപനിക്കെതിരെ നടപടിയുമായി ഡിജിസിഎ; അടുത്ത 8 ആഴ്ചത്തേക്ക് സര്‍വിസുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം

അതിനാല്‍ ഡിജിസിഎ ഉത്തരവ് കംപനിയുടെ സര്‍വിസുകളെ ബാധിക്കില്ലെന്നും സര്‍വിസുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Keywords: SpiceJet flights restricted to 50% capacity by aviation regulator, New Delhi, News, Spice jet, Business, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia