ഇന്ത്യയിലെ സോണി പ്ലേ സ്റ്റേഷന്‍ 5 ന്റെ വിലകള്‍ പ്രഖ്യാപിച്ചു; ഡിജിറ്റല്‍ പതിപ്പിന്, 39,990 മുതല്‍ ആരംഭിക്കുന്നു

 




മുംബൈ: (www.kvartha.com 18.10.2020) സോണിയുടെ ഗെയിമിങ് കണ്‍സോളായ പ്ലേ സ്റ്റേഷന്‍ 5 ന്റെ ഇന്ത്യയിലെ വിലകള്‍ പ്രഖ്യാപിച്ചു. 49,9900 രൂപയാണ് പ്ലേ സ്റ്റേഷന്‍ 5ന് വില. അതേസമയം പ്ലേ സ്റ്റേഷന്‍ 5 ഡിജിറ്റള്‍ എഡിഷന് 39990 രൂപയാണ് വില. ഈ രണ്ട് കണ്‍സോളുകള്‍ക്കും പുതിയ തലമുറ ഡ്യുവല്‍ സെന്‍സ് വയര്‍ലെസ് കണ്‍ട്രോളറുകളുണ്ട്. 5990 രൂപയാണ് ഇതിന് ഇന്ത്യയില്‍ വില. കണ്‍സോളിനൊപ്പം വിപണിയിലിറക്കുന്ന മറ്റ് ചില അനുബന്ധ ഉപകരണങ്ങളുടേയും വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യയിലെ സോണി പ്ലേ സ്റ്റേഷന്‍ 5 ന്റെ വിലകള്‍ പ്രഖ്യാപിച്ചു; ഡിജിറ്റല്‍ പതിപ്പിന്, 39,990 മുതല്‍ ആരംഭിക്കുന്നു


നവംബര്‍ 10 മുതല്‍ എക്‌സ് ബോക്‌സ് സീരീസ് എക്‌സും, സീരീസ് എസും വില്‍പന ആരംഭിക്കും എന്നാല്‍ പ്ലേ സ്റ്റേഷന്‍ വില്‍പന ആരംഭിക്കുന്ന തീയതി സോണി വ്യക്തമാക്കിയിട്ടില്ല. ഇറക്കുമതി നിയന്ത്രണങ്ങള്‍ പോലുള്ള ഘടകങ്ങള്‍ വില്‍പന ആരംഭിക്കുന്നതിനെ സ്വാധീനിക്കുമെന്നും ചരക്ക് നീക്കവുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പുറത്തിറക്കുന്ന തീയ്യതി അറിയിക്കാമെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ വില്‍പന ആരംഭിച്ചിരിക്കുന്ന മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് സീരിസ് എക്‌സിന്റെ നിരക്കുകള്‍ക്ക് സമാനമാണ് പ്ലേ സ്റ്റേഷന്‍ 5ന് വില. എക്‌സ് ബോക്‌സ് സീരീസ് എക്‌സിനും 49,990 രൂപയാണ് വില. എന്നാല്‍ എക്‌സ് ബോക്‌സ് സീരീസ് എസിന് പിഎസ് 5 ഡിജിറ്റല്‍ എഡിഷനേക്കാള്‍ വില കുറവാണ്. 34990 രൂപയാണ് എക്‌സ് ബോക്‌സ് സീരീസ് എസിന് വില.

പ്ലേ സ്റ്റേഷന്‍ എച്ച്ഡി ക്യാമറ- 5190 രൂപ
പള്‍സ് ത്രിഡി വയര്‍ലെസ് ഹെഡ്‌സെറ്റ്- 8590 രൂപ
പ്ലേ സ്റ്റേഷന്‍ മീഡിയാ റിമോട്ട് - 2590 രൂപ
കണ്‍ട്രോളറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഡ്യുവല്‍സെന്‍സ് ചാര്‍ജിങ് സ്റ്റേഷന്‍ -2590 രൂപ
എന്നീ അനുബന്ധ ഉപകരണങ്ങളും വിപണിയിലെത്തും.

ഇതോടൊപ്പം സോണി വേള്‍ഡ് വൈഡ് സ്റ്റുഡിയോസിന്റെ അഞ്ച് ഗെയിമുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡീമന്‍സ് സോള്‍സ് (4999 രൂപ)
ഡിസ്ട്രക്ഷന്‍ ഓള്‍സ്റ്റാര്‍സ് (4999 രൂപ)
മാര്‍വെല്‍ സ്‌പൈഡര്‍മാന്‍ മൈല്‍സ് മൊറേല്‍സ്: അള്‍ടിമേറ്റ് എഡിഷന്‍ (4999 രൂപ)
സാക്ക് ബോയ് : എ ബിഗ് അഡ്വഞ്ചര്‍ (3999 രൂപ)
മാര്‍വല്‍ സ്‌പൈഡര്‍മാന്‍ മൈല്‍സ് മൊറേല്‍സ് (3999 രൂപ)

Keywords: News, National, India, Mumbai, Technology, Business, Finance, Sony, Sony Play Station 5 India prices announced, starts from ₹39,990 for the digital edition
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia