Gold price controversy | ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ച വിലയില്‍ വിപണനം നടത്താതെ ചില വന്‍കിട ജ്വലറികള്‍; സാഹചര്യങ്ങള്‍ മനസിലാക്കണമെന്ന് സംഘടന

 


കൊച്ചി: (www.kvartha.com) കഴിഞ്ഞ 50 വര്‍ഷത്തിലധികമായി ദിവസേനയുള്ള സ്വര്‍ണവില നിശ്ചയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ച വിലയില്‍ വിപണനം നടത്താതെ ചില വന്‍കിട ജ്വലറികള്‍. അസോസിയേഷന്‍ ദിവസേന പ്രഖ്യാപിക്കുന്ന വിലയേക്കാള്‍ 10 രൂപ കുറച്ചിട്ട് ഒരുവന്‍കിട ജ്വലറി ഗ്രൂപ് കേരളത്തില്‍ വില്‍പന നടത്തുകയാണെന്ന് സംഘടന ആരോപിച്ചു.
                    
Gold price controversy | ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ച വിലയില്‍ വിപണനം നടത്താതെ ചില വന്‍കിട ജ്വലറികള്‍; സാഹചര്യങ്ങള്‍ മനസിലാക്കണമെന്ന് സംഘടന

അസോസിയേഷന്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത് ഒരു മാനദണ്ഡത്തിന്റ അടിസ്ഥാനത്തിലാണ്. ഏത് വിലയിട്ടാലും അതിനേക്കാള്‍ 10 രൂപ താഴ്ത്തിയിട്ട് വില പ്രസിദ്ധപ്പെടുത്തി വില്‍ക്കുന്നത് സ്വര്‍ണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പണിക്കൂലിയെ മാത്രം ആശ്രയിച്ചു വ്യാപാരം ചെയ്യുന്ന വലിയ വിഭാഗം ചെറുകിട വ്യാപാരികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നു. നിയമാനുസൃതമല്ലാത്ത മാര്‍ഗത്തില്‍കൂടി സ്വര്‍ണം വാങ്ങി വില്‍പന നടത്തുന്നവര്‍ക്ക് ഗ്രാമിന് മുകളില്‍ 120 രൂപയുടെ നഷ്ടം വരുന്നുണ്ട്.

ഓരോ ദിവസത്തെയും അന്താരാഷ്ട്ര വിലയും, ബാങ്ക് നിരക്കുകളും മുംബൈയില്‍ ലഭ്യമായ നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വര്‍ണ വില നിശ്ചയിക്കുന്നത്.
ഒരുതരത്തിലുള്ള ലാഭവുമെടുക്കാതെയാണ് വില നിശ്ചയിക്കുന്നത്. കടുത്ത മത്സരം നേരിടുന്ന കേരള വിപണിയില്‍ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് വന്‍കിട ജ്വലറികളെല്ലാം പ്രവര്‍ത്തിക്കുന്നത്.

മെയ് 23ന് കൊച്ചിയില്‍ എകെജിഎസ്എംഎ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തിലെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെയും വന്‍കിട ജ്വലറി പ്രതിനിധികളും അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇതില്‍ സ്വര്‍ണ വ്യാപാര മേഖലയിലെ കിടമത്സരങ്ങള്‍ ഒഴിവാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകള്‍ നല്‍കുന്ന എല്ലാ പരസ്യങ്ങളും ഒഴിവാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് പത്ര, ചാനല്‍, ബോര്‍ഡുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയ എല്ലായിടത്തുമുള്ള പരസ്യങ്ങളും പിന്‍വലിക്കണമെന്ന ധാരണയുണ്ടായി.

അതിന്റെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏകീകൃത വില എന്ന നിലയിലേക്ക് എത്തിയിരുന്നു. എല്ലാ ദിവസവും എകെജിഎസ്എംഎ പ്രഖ്യാപിക്കുന്ന വിലയിലാണ് എല്ലാവരും വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ധാരണയുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചില വന്‍കിട, ഇടത്തരം സ്വര്‍ണ വ്യാപാരികള്‍ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും വ്യാപാരികള്‍ സാഹചര്യങ്ങള്‍ മനസിലാക്കണമെന്നും ജനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Top-Headlines, Gold Price, Gold, Controversy, Kochi, National, State, Business, All Kerala Gold and Silver Merchants Association, Gold Price Controversy, Some big Jewellerys are not marketing at the price decided by All Kerala Gold and Silver Merchants Association.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia