ബുക് ചെയ്തത് ഐഫോണ്‍, കിട്ടിയത് വാഷിങ് സോപ് കട്ട; കേസും പുലിവാലുമായതോടെ നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കി ആമസോണ്‍
Oct 21, 2021, 19:20 IST
കൊച്ചി: (www.kvartha.com 21.10.2021) ബുക് ചെയ്തത് ഐഫോണ്‍, കിട്ടിയതാകട്ടെ വാഷിങ് സോപ് കട്ടയും. ഒടുവില്‍ പരാതിയുമായി ചെന്നതോടെ നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കി ആമസോണ്‍. ആലുവ സ്വദേശിക്കാണ് ഐഫോണിനു പകരം സോപുകട്ട ലഭിച്ചത്. സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഉണ്ടായതാണ് പണം പെട്ടെന്ന് തന്നെ ലഭിക്കാനിടയായതെന്ന് പരാതിക്കാരന്‍ പറയുന്നു.
ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ബുക് ചെയ്തത്. ഒക്ടോബര്‍ 15ന് പാകേജ് ലഭിക്കുകയും ചെയ്തു. പാകെറ്റ് പൊട്ടിച്ച് നോക്കിയപ്പോഴാണ് അമളി പിണഞ്ഞെന്ന് തിരിച്ചറിഞ്ഞത്. ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പാകെറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.
അപ്പോള്‍ തന്നെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തികിന് ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. എസ് പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പൊലീസ് ബന്ധപ്പെട്ടു.
നൂറുല്‍ അമീറിന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐ എം ഇ ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പൊലീസിനോടു പറയുകയും നൂറുല്‍ അമീന്റെ അകൗണ്ടില്‍ നഷ്ടപ്പെട്ട പണം നിക്ഷേപിക്കുകയും ചെയ്തു.
പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്നാണ് എസ് പി കെ കാര്‍ത്തിക് അറിയിച്ചത്. സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി ലത്തീഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പിഎം തല്‍ഹത്ത്, സി പി ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
കഴിഞ്ഞ മാസം പറവൂരുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്കും ഇത്തരത്തില്‍ പണി കിട്ടിയിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ് ടോപ് ബുക് ചെയ്തപ്പോള്‍ ലഭിച്ചത് പാക് ചെയ്ത ന്യൂസ് പേപെറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നു വരികയാണ്.
ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അകൗണ്ടില്‍ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുല്‍ അമീന്‍ പറഞ്ഞു. ആലുവ റൂറല്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ബുക് ചെയ്തത്. ഒക്ടോബര്‍ 15ന് പാകേജ് ലഭിക്കുകയും ചെയ്തു. പാകെറ്റ് പൊട്ടിച്ച് നോക്കിയപ്പോഴാണ് അമളി പിണഞ്ഞെന്ന് തിരിച്ചറിഞ്ഞത്. ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പാകെറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.
അപ്പോള്‍ തന്നെ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തികിന് ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. എസ് പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായും പൊലീസ് ബന്ധപ്പെട്ടു.
നൂറുല്‍ അമീറിന് ലഭിച്ച ഒറിജിനല്‍ ഫോണ്‍ കവറില്‍ ഐ എം ഇ ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വഷണം മുറുകുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പൊലീസിനോടു പറയുകയും നൂറുല്‍ അമീന്റെ അകൗണ്ടില്‍ നഷ്ടപ്പെട്ട പണം നിക്ഷേപിക്കുകയും ചെയ്തു.
പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്നാണ് എസ് പി കെ കാര്‍ത്തിക് അറിയിച്ചത്. സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി ലത്തീഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പിഎം തല്‍ഹത്ത്, സി പി ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
കഴിഞ്ഞ മാസം പറവൂരുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്കും ഇത്തരത്തില്‍ പണി കിട്ടിയിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ് ടോപ് ബുക് ചെയ്തപ്പോള്‍ ലഭിച്ചത് പാക് ചെയ്ത ന്യൂസ് പേപെറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നു വരികയാണ്.
Keywords: Soap instead of Iphone, amazon refunded the customer, Kochi, News, Business, Cheating, Police, Complaint, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.