Six-lane Road | ആറുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നു; 2025 നകം പൂര്‍ത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Apr 25, 2022, 10:34 IST
കോഴിക്കോട്: (www.kvartha.com) കേരളത്തില്‍ ദേശീപാത വികസനത്തിന്റെ ഭാഗമായുള്ള ആറുവരിപ്പാത 2025 നകം പാത നാടിനു സമര്‍പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ആറുവരിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സര്‍കാരിന്റെ ശക്തമായ ഇടപെടലിലൂടെ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയപാത നിര്‍മാണവേളയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളക്കെട്ട് നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിയുള്ള ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താന്‍ ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കും. രാമനാട്ടുകര -കോഴിക്കോട് എയര്‍പോര്‍ട് റോഡ് നവീകരണ പ്രവര്‍ത്തനത്തിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
ബേപ്പൂര്‍ നിയോജക മണ്ഡലം മുന്‍ എം എല്‍ എ വി കെ സി മമ്മദ്കോയയുടെ പ്രാദേശിക വികസന തുകയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാമനാട്ടുകര ചിറക്കാംകുന്ന് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.