Issues | കിയാലിൻ്റെ വഴിവിട്ട നീക്കങ്ങൾ അന്വേഷിക്കണമെന്ന് ഓഹരി ഉടമകളുടെ യോഗം

 
Shareholders Urge Inquiry into KIAL's Financial Missteps
Shareholders Urge Inquiry into KIAL's Financial Missteps

Photo: Arranged

● സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ഓഹരി ഉടമകൾ.
● മാനേജ്മെന്റിന്റെ നിയമ ലംഘനങ്ങൾക്കായി കൃത്യമായ അന്വേഷണമാവശ്യം.

കണ്ണൂർ: (KVARTHA) കിയാലിനെ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്-Kannur International Airport Limited) സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ഓഹരി ഉടമകളുടെ യോഗം ആവശ്യപ്പെട്ടു. മാനേജ്മെന്റ് കമ്പനി നിയമത്തിനെതിരെ കൂട്ട് നിൽക്കുന്നതായും ആരോപിച്ചു, കൂടാതെ കോടിക്കണക്കിന് രൂപ സർക്കാർ ബഡ്ജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം ഓഹരികൾ ധനകാര്യ സ്ഥാപനമായ ആർ.ഇ.സിക്ക് ദീർഘകാലത്തേക്ക് പണയപ്പെടുത്തിയതിനെത്തുടർന്ന് കമ്പനിക്ക് സാമ്പത്തിക ബാധ്യതയും വിമാനത്താവള വികസനത്തിലും തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. 

കിയാൽ സർക്കാർ കമ്പനിയല്ലെന്ന് കാട്ടി വിവരാവകാശ നിയമമനുസരിച്ച് വിവരം നൽകാൻ ബാദ്ധ്യതയില്ലെന്ന് അറിയിക്കുകയും സർക്കാറിൻ്റെ ലെറ്റർ ആഫ് കൺഫർട്ടിൻ്റെ പിൻബലത്തിൽ കോടിക്കണക്കിന് രൂപ നേരത്തെയെടുത്ത ലോൺ പുന: ക്രമീകരണമെന്ന പേരിൽ അനുവദിക്കുകയും ചെയ്തത് ഓഹരി ഉടമകളുടെ അംഗീകാരം തേടാതെയാണെന്നും പരാതിപ്പെടുകയുണ്ടായി.പ്രധാന സുരക്ഷാ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കാത്തതും, വിവിധ തലത്തിലെക്ക് കരാർ നൽകിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും തീരുമാനിക്കുകയുണ്ടായി.   

Shareholders Urge Inquiry into KIAL's Financial Missteps

കിയാൽ പബ്ലിക് പ്രൈവറ്റ് കമ്പനിയെന്ന് സൈറ്റിൽ ചൂണ്ടിക്കാട്ടുമ്പോഴാണ് വിവരാവകാശനിയമവും സി.ആൻ്റ്. ഏജിയുടെ ഓഡിറ്റുകളും ബാധകമല്ലെന്നാണ് ഇത് സംബന്ധിച്ച് നൽകിയ  രേഖാമൂലമുള്ള മറുപടി.   കണ്ണൂരിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അബ്ദുൾ ഖാദർ പനങ്ങാട്ട്, ജനറൽ കൺവീനർ സി.പി. സലിം, കൺവീനർ കെ.പി. മോഹനൻ, കോ-ഓർഡിനേറ്റർ കെ.പി. മജീദ് എന്നിവർസംസാരിച്ചു. പി.കെ. ഖദീജ നന്ദിയും പറഞ്ഞു.

#KIAL #KannurAirport #FinancialInquiry #ShareholdersMeeting #KeralaNews #REC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia