എംക്സ് മീഡിയയുടെ ഉടമസ്ഥതിയിലുള്ള ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോമിനെ സ്വന്തമാക്കി ഷെയര്‍ചാറ്റ്; ടകാ ടാകിനെ ഏറ്റെടുത്തത് 5200 കോടി രൂപയ്ക്ക്
Feb 11, 2022, 18:50 IST
മുംബൈ: (www.kvartha.com 11.02.2022) എംക്സ് മീഡിയയുടെ ഉടമസ്ഥതിയിലുള്ള ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോമിനെ സ്വന്തമാക്കി ഷെയര്‍ചാറ്റ്. ഇന്‍ഡ്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് 5200 കോടി രൂപയ്ക്കാണ് ടകാ ടാകിനെ ഏറ്റെടുത്തത്. 2018ല്‍ ടൈംസ് ഗ്രൂപ് 140 മില്യന്‍ ഡോളറിനാണ് എംഎക്സ് പ്ലയറിന്റെ ഏറ്റവും ശക്തമായ സംരംഭമായ ടകാടികിനെ സ്വന്തമാക്കിയത് .
നിലവില്‍ എംഎക്സ് പ്ലയറില്‍ ആപ്- ഇന്‍- ആപ് രീതിയിലും പ്രത്യേക ആപ്ലികേഷനായുമാണ് ടകാടകിന്റെ പ്രവര്‍ത്തനം. 2020 ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ച ടകാടക് 10 ഇന്‍ഡ്യന്‍ ഭാഷകളില്‍ ലഭ്യമാണ്. 2021ല്‍ രാജ്യത്ത് ഇന്സ്റ്റഗ്രാമിന് ശേഷം ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലികേഷനാണ് ടകാടക്. ടകാടകിലൂടെ ഉപഭോക്താക്കളുടെ എണ്ണം 300 മില്യനായി ഉയര്‍ത്താന്‍ ഷെയര്‍ചാറ്റിന് സാധിക്കും.
ഷെയര്‍ ചാറ്റിന്റെ ഉടമസ്ഥതയിലുള്ള മോജ് ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോം. 15 ഇന്‍ഡ്യന്‍ ഭാഷകളില്‍ ലഭ്യമായ മോജിന് 160 മില്യന്‍ പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്.
ഇരു കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ ഭാഗമായി ഷെയര്‍ചാറ്റിന്റെ മാതൃ കമ്പനി മൊഹല ടെകിന്റെ ഓഹരികള്‍ എംക്സ് മീഡിയക്കും ലഭിക്കും.
ഇന്‍ഡ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഇകോ സിസ്റ്റമായി മാറുകയാണ് ഷെയര്‍ചാറ്റിന്റെ ലക്ഷ്യം. 2025 ഓടെ രാജ്യത്ത് ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം 650 മില്യനിലധികം ആകുമെന്നാണ് റിപോര്‍ട്.
Keywords: ShareChat to acquire short video platform MX TakaTak for Rs 4,500 cr, Mumbai, News, Business, Technology, Application, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.