വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഏഴു കോടി വകയിരുത്തി, കുടുംബശ്രീയില്‍ എത്തിയ ചെറുപ്പക്കാര്‍ക്ക് 500 കോടി രൂപയുടെ വായ്പ; കേരള ഗ്രാമീണ്‍ ബാങ്കിന് അധിക വിഹിതം വകയിരുത്തും
Mar 11, 2022, 12:27 IST
തിരുവനന്തപുരം: (www.kvartha.com 11.03.2022) നിയമസഭയില്‍ രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും ഇത് നികുതി വരുമാനത്തിലും സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം അറിയിച്ചു.
വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ബജറ്റില്‍ ഏഴു കോടി വകയിരുത്തി, വന്യജീവി ആക്രമണങ്ങള്‍ക്ക് 25 കോടി, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപുകളുടെ പലിശ ഇളവിന് 18 കോടി വകയിരുത്തി.
പദ്ധതിക്ക് പണം അനുവദിക്കാത്ത കേന്ദ്ര നിലപാട് പദ്ധതിയെ ദുര്‍ബലമാക്കും, കുടുംബശ്രീയില്‍ എത്തിയ ചെറുപ്പക്കാര്‍ക്ക് 500 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.
കേരള ഗ്രാമീണ്‍ ബാങ്കിന് 91.75 കോടി അധിക വിഹിതം വകയിരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്ര സമീപനമല്ല സംസ്ഥാനത്തിനെന്നും മന്ത്രി പറഞ്ഞു. രണ്ടാം കുട്ടനാട് പാകേജിന് 140 കോടി വകയിരുത്തി. ഇടുക്കി കാസര്‍കോട് വയനാട് പ്രോജക്ടിന് 75 കോടി വകയിരുത്തി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, കൊച്ചി വിമാനത്താവളത്തില്‍ സര്‍കാര്‍ മൂലധനത്തിന് 200 കോടി, അനര്‍ടിന് 44 കോടിയും വകയിരുത്തി.
2022, 23 സംരംഭക വര്‍ഷം, വ്യവസായ മേഖലക്ക് 1266. 66 കോടി വകയിരുത്തും. 22 കോടി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഹബിന്, എന്റെ സംരംഭകത്വം, നാടിന്റെ അഭിമാനം, മുദ്രാവാക്യം, ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴു കോടി വകയിരുത്തി.
ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍ക്ക് 10 കോടി, വ്യവസായ മേഖലയ്ക്ക് 1266.66 കോടി, ഖാദി സമഗ്ര വികസനത്തിന് 16.1 കോടി, കശുവണ്ടി വികസന കോര്‍പറേഷന് ആറു കോടി, കാപക്‌സിന് നാലു കോടി, കശുവണ്ടി വ്യവസായത്തിന് ബാങ്ക് വായ്പക്ക് പലിശ ഇളവിന് 30 കോടി, കിന്‍ഫ്രയ്ക്ക് 332.5 കോടി, കൈത്തറി മേഖലയ്ക്ക് 40.56 കോടി, ഐ ടി മേഖലക്ക് 559 കോടി, കെ എസ് ഐ ഡി സിക്ക് 111 കോടിയും വകയിരുത്തി.
2000 വൈ ഫൈ ഹോട് സ്‌പോട് സ്ഥാപിക്കും, കേരള പേപര്‍ പ്രൊഡക്ട്‌സിന് 20 കോടി, 26 കോടി ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക്, സര്‍കാര്‍ വകുപ്പുകള്‍ക്കായി വെര്‍ച്വല്‍ ഐ ടി കേഡറിനായി 44 കോടി, ടെക്‌നോ പാര്‍ക് സമഗ്ര വികസനത്തിന് 26.6 കോടി, ഇന്‍ഫോ പാര്‍കിന് 35 കോടി, സൈബര്‍ പാര്‍കിന് 12.83കോടി, സ്റ്റാര്‍ട് അപ് മിഷന് 90. 5 കോടിയും വകയിരുത്തി.
Keywords: Seven crore has been earmarked for those who lost their lives in wildlife attacks, Thiruvananthapuram, News, Business, Kerala-Budget, Technology, Budget meet, Trending, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.