4 ദിവസത്തെ അവധിക്ക് ശേഷം തുറന്നപ്പോൾ തന്നെ ഓഹരിവിപണിയിൽ വൻ തകർച; സെൻസെക്സ് 1100 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി 17,200ന് താഴെയായി; പല മുൻനിര കംപനികളും നഷ്ടത്തിൽ

 


മുംബൈ: (www.kvartha.com) നാല് ദിവസത്തെ നീണ്ട അവധിക്ക് ശേഷം തിങ്കളാഴ്ച ഓഹരിവിപണി തുറന്നപ്പോൾ തന്നെ തകർച അനുഭവപ്പെട്ടു. വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സെൻസെക്‌സ് 1,130 പോയിന്റ് താഴ്ന്ന് 57,209 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സൂചിക 299 പോയിന്റ് നഷ്ടത്തിൽ 17,176 ലാണ് വ്യാപാരം ആരംഭിച്ചത്.

4 ദിവസത്തെ അവധിക്ക് ശേഷം തുറന്നപ്പോൾ തന്നെ ഓഹരിവിപണിയിൽ വൻ തകർച; സെൻസെക്സ് 1100 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി 17,200ന് താഴെയായി; പല മുൻനിര കംപനികളും നഷ്ടത്തിൽ

സെൻസെക്‌സ്, നിഫ്റ്റി 50, നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ്‌ക്യാപ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 10 മണിയോടെ സെൻസെക്‌സ് 1073.60 പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 279.95 പോയിന്റ് കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്കും 625.35 പോയിന്റ് ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്.

ട്രേഡിംഗ് സെഷനിൽ, പല ഓഹരികളുടെയും വില ഉയർന്നു. പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് സർകാർ സ്ഥാപനമായ എൻടിപിസിയാണ്. അവരുടെ ഓഹരി വില 4.12 ശതമാനം ഉയർന്നു. ഇതുകൂടാതെ ടാറ്റ സ്റ്റീലിന്റെ ഓഹരികളിലും 28.50 രൂപയുടെ വർധനവുണ്ടായി. കോൾ ഇൻഡ്യയുടെ ഓഹരി വിലയും കൂടി.

അതേ സമയം തന്നെ പല വലിയ ഓഹരികളും തകർന്നു. ഇൻഫോസിസിന്റെ ഓഹരിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ ഓഹരികൾ 6.67 ശതമാനം ഇടിഞ്ഞു. ഇതിന് പുറമെ ടെക് മഹീന്ദ്രയുടെ ഓഹരി വിലയും ഇടിഞ്ഞു. 4.35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്വകാര്യ ബാങ്കുകളിൽ ഐസിഐസിഐ ബാങ്ക്, എച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ വിലയും കുറഞ്ഞു. മുതിർന്ന ടെക് കംപനിയായ വിപ്രോയും ഇടിവ് രേഖപ്പെടുത്തി.

Keywords: Sensex falls over 1,100 points in early deals, Nifty dips below 17,200-mark, National, Mumbai, News, Top-Headlines, Business, Sensex, Stock, Infosys, Tech company. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia