SWISS-TOWER 24/07/2023

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറുമായ എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ പുതിയ മേധാവി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.01.2022) മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറുമായ എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ പുതിയ മേധാവി. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ്സി) മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
2018ലാണ് വിഎസ്എസ്സി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക് 3 ഉള്‍പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്കു രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.

സോമനാഥിന് വിരമിക്കാന്‍ ഇനി രണ്ടുവര്‍ഷത്തെ കാലാവധിയാണുള്ളത്. മലയാളിയായ ഇപ്പോഴത്തെ തലവന്‍ കെ ശിവന്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണ് സോമനാഥ് സ്ഥാനമേല്‍ക്കുന്നത്. കെ ശിവനും നേരത്തെ
വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനത്തുനിന്നുമാണ് ഐ എസ് ആര്‍ ഒയുടെ തലപ്പത്ത് എത്തുന്നത്.
Aster mims 04/11/2022

മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറുമായ എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ പുതിയ മേധാവി

Keywords: Senior rocket scientist Somanath is new Isro chairman, New Delhi, News, ISRO, Technology, Business, National, Malayalee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia