പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 16,17 തീയതികളില്‍ ബാങ്കുകള്‍ പണിമുടക്കിലേക്ക്
Dec 14, 2021, 13:11 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഡിസംബര്‍ 16, 17 തിയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
എസ് ബി ഐ, പി എന്‍ ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും ബാങ്കുകള്‍ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
Keywords: SBI urges staff to refrain from participating in bank strike on December 16-17, New Delhi, News, Bank, Banking, Business, Strike, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.