ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) മെയ് ഏഴിന് രാത്രി 10.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ് ബി ഐ. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ്  സേവനം തടസപ്പെടുന്നതെന്ന് എസ് ബി ഐ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു പി ഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് എസ് ബി ഐ അറിയിച്ചു.
Aster_MIMS

ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ


കഴിഞ്ഞ മാസവും എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. സെര്‍വറുകളില്‍ അറ്റകൂറ്റപ്പണി നടത്തുന്നതിനാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഏകദേശം മൂന്നര കോടി ആളുകളാണ് എസ് ബി ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ യോനോ ഉപയോഗിക്കുന്നത്.

Keywords:  News, National, India, New Delhi, SBI, Bank, Technology, Business, Finance, SBI digital services to be affected due to maintenance on May 7
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia