ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ; എസ് എം എസ് വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

 


ന്യൂഡെല്‍ഹി: (www.kvartha.com 05.03.2022) ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ എസ് ബി ഐ. എസ് എം എസ് വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്നാണ് ബാങ്ക് ട്വിറ്റെറിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

എസ് ബി ഐ അയയ്ക്കുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ എപ്പോഴും ബാങ്ക് നല്‍കുന്ന കോഡ് ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. എസ് ബി ഐയുടെ ട്വീറ്റ് എസ് എം എസ് വഴി വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.

''#YehWrongNumberHai, KYC തട്ടിപ്പിന്റെ ഒരു ഉദാഹരണം ഇതാ. അത്തരം സന്ദേശം ഒരു വഞ്ചനയിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യരുത്. എസ്എംഎസ് ലഭിക്കുമ്പോള്‍ എസ്ബിഐയുടെ ഹ്രസ്വ കോഡ് പരിശോധിക്കുക. ജാഗ്രത പാലിക്കുക, #SafeWithSBI തുടരുക.', എസ് ബി ഐയുടെ ട്വീറ്റില്‍ പറയുന്നു.
 
ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ; എസ് എം എസ് വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്ന് മുന്നറിയിപ്പ്


എസ് ബി ഐ യുടെ സന്ദേശത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇങ്ങനെ:


1. എസ് ബി ഐ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ എത്തുക

2. ഈ വ്യാജ എസ് എം എസ് സന്ദേശങ്ങളില്‍ ഒരു ലിങ്ക് ഉണ്ടായിരിക്കും. അബദ്ധവശാല്‍ അതില്‍ ക്ലിക് ചെയ്താല്‍ ഹാകര്‍മാര്‍ക്ക് ഉപഭോക്താവിന്റെ ബാങ്ക് അകൗണ്ടിലേക്ക് കടക്കാന്‍ സാധിക്കും. പിന്നീട് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അകൗണ്ട് ശൂന്യമാകും.

3 . എസ് എം എസ് വഴി ബാങ്ക് ഒരിയ്ക്കലും കെ വൈ സി ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക.

4. കെ വൈ സി ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ മെസേജ് ഇപ്രകാരമാണ്. 'പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എസ് ബി ഐ രേഖകള്‍ കാലഹരണപ്പെട്ടു. നിങ്ങളുടെ അകൗണ്ട് 24 മണിക്കൂറിനുള്ളില്‍ ബ്ലോക് ചെയ്യപ്പെടും. ദയവായി ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ കെ വൈ സി അപ്ലോഡ് ചെയ്യുക- http://ibti(dot)ly/oMwK.

5. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിയ്ക്കാന്‍ എസ് ബി ഐ മുന്നറിയിപ്പ് നല്‍കുന്നു. എസ് ബി ഐ നല്‍കുന്ന സന്ദേശം ഇപ്രകാരമാണ്. എസ് എം എസ് വഴി ലിങ്ക് നല്‍കി എസ് ബി ഐ ഒരിയ്ക്കലും കെ വൈ സി ആവശ്യപ്പെടില്ല. ജാഗരൂകരായിരിക്കുക, #StaysafwithSBI'

ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വളരെ ശ്രദ്ധാലുവായിരിക്കാനും പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Keywords: SBI Alerts Customers Against KYC Fraud, Warns Them Not to Click on Cryptic Links. Read Details Here, New Delhi, News, Business, Banking, Bank, SBI, Message, Cheating, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia