Sanitation Fee | വരുമാനം കൂട്ടാന്‍ 24 ശിപാര്‍ശകളുമായി തദ്ദേശവകുപ്പ്; ഇനി കല്യാണങ്ങള്‍ക്കും പാര്‍ടി സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ്
Jan 23, 2023, 08:56 IST
തിരുവനന്തപുരം: (www.kvartha.com) തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 24 ശിപാര്‍ശകളുമായി തദ്ദേശവകുപ്പ്. ദുര്‍ബലവിഭാഗങ്ങളെ ബാധിക്കാതെയാകും ശിപാര്‍ശകളിലെ തീരുമാനം. കെട്ടിടത്തിന്റെ നികുതിവര്‍ധന, കല്യാണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ് ഉള്‍പെടെയുള്ള ശിപാര്‍ശകളാണ് പ്രിന്‍സിപല്‍ ഡയറക്ടര്‍ എം ജെ രാജമാണിക്യം നല്‍കിയിട്ടുള്ളത്.
വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ശുചീകരണഫീസ് ഈടാക്കണം, പൊതുസ്ഥലങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തുന്ന സമ്മേളനങ്ങള്‍ക്കും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായും രാഷ്ട്രീയപ്പാര്‍ടികള്‍ ശുചീകരണഫീസ് നല്‍കണം, 2008-ലെ വിവാഹ രെജിസ്റ്റര്‍ ചെയ്യല്‍ പൊതുചട്ടങ്ങള്‍ പ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനത്തില്‍ വിവാഹം രെജിസ്റ്റര്‍ചെയ്യാന്‍ ഈടാക്കുന്ന ഫീസില്‍ മാറ്റം വരുത്തണം, വാണിജ്യാവശ്യങ്ങള്‍ക്ക് ഉള്‍പെടെയുള്ള കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റ് ഫീസ് കൂട്ടണം, കെട്ടിടനികുതി ഓരോ വര്‍ഷവും അഞ്ചുശതമാനം കൂട്ടണം. നിലവിലെ നികുതിയുടെ അഞ്ചുശതമാനമാകും വര്‍ധന. വിസ്തൃതി നിശ്ചയിക്കുന്നതില്‍ കൃത്യത വരുത്തും. കൂട്ടിച്ചേര്‍ക്കലുകള്‍കൂടി അളന്നുതിട്ടപ്പെടുത്തിയാകും നികുതിപുതുക്കല്‍. 25 ശതമാനം കൂട്ടാനായിരുന്നു ധനകാര്യകമിഷന്റെ ശിപാര്‍ശ, മാലിന്യം വലിച്ചെറിഞ്ഞാല്‍ ചുമത്തുന്ന പിഴ ഉയര്‍ത്തണം. നിരീക്ഷണത്തിന് പ്രത്യേകസംവിധാനം വേണം ഇവയാണ് ശിപാര്‍ശകളില്‍ ചിലത്.
ഇതിന്‍ കെട്ടിടനികുതി കൂട്ടാന്‍ സര്‍കാര്‍ നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു. നികുതിയിലൂടെ അഞ്ചും നികുതിയേതരവിഭാഗത്തില്‍ ഒമ്പതും ഇനങ്ങളിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന തനത് വരുമാനം. ഇവയുടെ വര്‍ധന ഉള്‍പെടെയുള്ള ശിപാര്‍ശകളില്‍ പ്രാഥമികചര്‍ച ആയിട്ടേയുള്ളു. നടപ്പാക്കാന്‍ സര്‍കാര്‍ നയപരമായ തീരുമാനമെടുക്കണം.
Keywords: News,Kerala,State,Thiruvananthapuram,Taxi Fares,Business,Finance,Top-Headlines,Latest-News,Marriage,party, Sanitation Fee for marriages party and meetings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.