4,825 കോടി രൂപ നിക്ഷേപത്തില്‍ ചൈനയില്‍ നിന്ന് സാംസങ് ഡിസ്പ്ലേ യൂണിറ്റ് യുപിയിലേക്ക് മാറ്റുന്നു

 



ന്യൂഡെല്‍ഹി: (www.kvartha.com 12.12.2020) കൊറിയന്‍ കമ്പനിയുടെ 4,825 കോടി രൂപ നിക്ഷേപത്തില്‍ ചൈനയില്‍ നിന്ന് സാംസങ് ഡിസ്പ്ലേ യൂണിറ്റ് ഉത്തരപ്രദേശിലേക്ക് മാറ്റുന്നു. നോയിഡയിലായിരിക്കും നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുക. നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി കമ്പനിക്ക് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കാന്‍ യുപി സര്‍കാര്‍ തീരുമാനിച്ചു. യുപി സര്‍കാറിന്റെ ശ്രമഫലമായാണ് ചൈനയിലെ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേക്ക് എത്തിച്ചത്. യുപി ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി 2017 പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതിയില്‍ നിന്ന് സാംസങ്ങിനെ ഒഴിവാക്കും. 

4,825 കോടി രൂപ നിക്ഷേപത്തില്‍ ചൈനയില്‍ നിന്ന് സാംസങ് ഡിസ്പ്ലേ യൂണിറ്റ് യുപിയിലേക്ക് മാറ്റുന്നു


ഏകദേശം 250 കോടി രൂപയുടെ കിഴിവുകളാണ് സര്‍കാര്‍ കമ്പനിക്ക് നല്‍കുക. കേന്ദ്ര സര്‍കാര്‍ നയപ്രകാരം സാംസങ്ങിന് 460 കോടിയുടെ ഇളവുകളും ലഭിക്കും. പദ്ധതി ഉത്തര്‍പ്രദേശിനെ കയറ്റുമതി രംഗത്ത് ആഗോള ശ്രദ്ധാ കേന്ദ്രമാക്കുമെന്നും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു.

ആദ്യമായിട്ടാണ് സാംസങ് ഇന്ത്യയില്‍ ഇത്രയും വലിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്പനിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

Keywords:  News, National, India, New Delhi, Mobile Phone, Technology, Business, Finance, Government, Samsung to invest Rs 4,825 crore to shift mobile display plant from China to UP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia