റെയ്ഡിന് പിന്നാലെ കാര്‍വിയിലെ 700 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

 




ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) കാര്‍വിയിലെ 700 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്. കാര്‍വി സ്റ്റോക് ബ്രോകിങ് ലിമിറ്റഡിലെ റെയ്ഡിന് പിന്നാലെയാണ് നടപടി. നിരവധി വ്യാജരേഖകള്‍ റെയ്ഡില്‍ അന്വേഷണ ഏജന്‍സിക്ക് കിട്ടിയതായാണ് വിവരം. വ്യക്തിഗത ഡയറികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇമെയിലുകള്‍, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. 

കമ്പനി സി എം ഡി പാര്‍ഥസാരഥി അടക്കമുള്ളവര്‍കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണത്തിന്റെ തുടര്‍ച്ചയാണ് നടപടി. നിലവില്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുദ ജയിലിലാണ് പാര്‍ഥസാരഥിയുള്ളത്. തെലങ്കാന പൊലീസാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 22 ന് ഹൈദരാബാദിലെ കാര്‍വി ഗ്രൂപിന്റെ ആറിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സി പാര്‍ഥസാരഥിയുടെ വീട്ടിലടക്കമാണ് റെയ്ഡ് നടത്തിയിരുന്നത്.

റെയ്ഡിന് പിന്നാലെ കാര്‍വിയിലെ 700 കോടിയുടെ ഓഹരികള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്


ഗ്രൂപ് കമ്പനികളിലുള്ള ഓഹരികള്‍ സ്വകാര്യ ഇടപാടിലൂടെ കൈമാറ്റം ചെയ്യാനും അതുവഴി തനിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ വൈകിപ്പിക്കാനും പാര്‍ത്ഥസാരഥി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഈ ഓഹരികള്‍ക്ക് 700 കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.

പാര്‍ഥസാരഥിയുടെയും മക്കളായ രജതിന്റെയും അധിരജിന്റെയും പേരിലുണ്ടായിരുന്നതാണ് ഈ ഓഹരികള്‍. തങ്ങളുടെ ഇടപാടുകാരുടെ ഓഹരികള്‍ പണയപ്പെടുത്തി കാര്‍വി ഗ്രൂപ് 329 കോടി രൂപ വായ്പയെടുത്തുവെന്നും പിന്നീട് ഈ തുക വകമാറ്റി ചെലവാക്കിയെന്നുമാണ് തെലങ്കാന പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഇതേത്തുടര്‍ന്നാണ് ഇഡിയും ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടപടിയെടുത്തത്.

Keywords:  News, National, India, New Delhi, Business, Business Man, Finance, Enforcement, Raid, Rs 700-cr shares frozen after raids on Karvy CMD Parthasarathy: ED
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia