Churakkulam Estate | നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്; ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അനുമതി തേടി

 




ഇടുക്കി: (www.kvartha.com) കട്ടപ്പന കുമളിയില്‍ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങിയതായി റവന്യൂ വകുപ്പ്. കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമി ഇളവു നേടിയ തോട്ടം മുറിച്ചു വിറ്റെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അനുമതി തേടി ഇടുക്കി ജില്ല കലക്ടര്‍ കത്ത് നല്‍കി. 

ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അനുമതി ലഭിച്ചാലുടന്‍ സ്ഥലമുടമകള്‍ക്ക് നോടീസ് നല്‍കും. സീലിങ് നടപടികളിലേക്ക് കടന്നാല്‍ തോട്ടം മുറിച്ചു വാങ്ങിയ പഞ്ചായതിന്റെയടക്കം സ്ഥലം സര്‍കാര്‍ മിച്ചഭൂമിയിലേക്ക് ഏറ്റെടുക്കും. 

ആദ്യ ഘട്ട അന്വേഷണത്തില്‍ നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന തെറ്റായ റിപോര്‍ടാണ് കുമളി വിലേജ് ഓഫീസര്‍ സമര്‍പിച്ചത്. ഈ റിപോര്‍ട് തള്ളിയാണ് പുതിയ സംഘത്തെ കലക്ടര്‍ നിയോഗിച്ചത്. കുമളിയിലുള്ള ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി വ്യാപകമായി മുറിച്ചു വിറ്റതായി താലൂക് സര്‍വേയറും, ചാര്‍ജ് ഓഫീസറും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇവര്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. 

Churakkulam Estate | നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്; ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അനുമതി തേടി


78-ല്‍ താലൂക് ലാന്‍ഡ് ബോര്‍ഡ് കാപ്പികൃഷിക്കായി 50 ഏകര്‍ ഭൂമിക്കാണ് ഇളവനുവദിച്ചത്. ഈ ഭൂമിയിലെ അനധികൃത നിര്‍മാണം ഉള്‍പെടെയുള്ള നിയമ ലംഘനങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കാനാണ് കലക്ടര്‍ ലാന്‍ഡ് ബോര്‍ഡ് സെക്രടറിയുടെ അനുമതി തേടിയത്. 

റവന്യൂ ഉദ്യോഗസ്ഥരടക്കം ഇവിടെ ഭൂമി വാങ്ങി നിര്‍മാണം നടത്തിയതായും മരങ്ങള്‍ വെട്ടിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത് നല്‍കിയ സ്റ്റോപ് മെമ്മോ അവഗണിച്ച് ചുറ്റുമതിലും ചെറിയ കെട്ടിടവും പണിതിട്ടും തടഞ്ഞില്ല. നിയമ വിരുദ്ധമാണെന്നും നിര്‍മാണം നടത്തനാകില്ലെന്നുമറിഞ്ഞിട്ടും അഞ്ചരക്കോടി രൂപ മുടക്കി കുമളി പഞ്ചായതും ഇവിടെ സ്ഥലം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

Keywords:  News, Kerala, State, Idukki, Top-Headlines, Latest-News, Business, Finance, Revenue department has started the process to take back the plantation land in Churakkulam estate 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia