മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയിലിന് ലോകത്ത് അതിവേഗം വളരുന്ന റീടെയില്‍ കമ്പനികളില്‍ രണ്ടാം സ്ഥാനം
May 10, 2021, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 10.05.2021) മുകേഷ് അംബാനിയുടെ റിലയന്‍സ് റീടെയിലിന് ലോകത്തെ അതിവേഗം വളരുന്ന റീടെയില്‍ കമ്പനികളില്‍ രണ്ടാം സ്ഥാനം. ഡിലോയ്റ്റിന്റെ 2021 ലെ കണക്ക് പ്രകാരമാണിത്. ഗ്ലോബല്‍ റീടെയില്‍ കമ്പനികളില്‍ 53-ാം സ്ഥാനത്താണ് റിലയന്‍സ്. കഴിഞ്ഞ തവണ ഈ പട്ടികയില്‍ 56-ാം സ്ഥാനത്തായിരുന്നു റിലയന്‍സ്.
ആദ്യ പത്തില്‍ ഏഴ് സ്ഥാനവും അമേരിക്കന്‍ കമ്പനികളാണ്. ഒരെണ്ണം യുകെയില്‍ നിന്നുള്ള കമ്പനിയാണ്. റിലയന്‍സ് റീട്ടെയില്‍ മാത്രമാണ് 250 അംഗ പട്ടികയിലെ ഏക ഇന്ത്യന്‍ കമ്പനി. തുടര്‍ച്ചയായ നാലാം തവണയാണ് റിലയന്‍സ് റീടെയ്ല്‍ ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്.
യുഎസ് റീടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ടാണ് റീടെയില്‍ കമ്പനികളില്‍ ഒന്നാമത്. ആമസോണാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയിലെ തന്നെ കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പറേഷന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം സ്ഥാനത്ത് ജര്‍മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപുമാണ്.
കഴിഞ്ഞ തവണ അതിവേഗം വളരുന്ന കമ്പനികളില്‍ ഒന്നാമതായിരുന്ന റിലയന്‍സ് കമ്പനി ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. 41.8 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗ്രോസറി വിഭാഗങ്ങളിലായുള്ള റീടെയില്‍ ശൃംഖലയില്‍ 11784 സ്റ്റോറുകളാണ് ഇപ്പോള്‍ റിലയന്‍സിനുള്ളത്. 7000ത്തിലേറെ നഗരങ്ങളില്‍ റിലയന്‍സിന് സ്വാധീനമുണ്ട്. 13.1 ശതമാനമായി ഒരു വര്‍ഷത്തിനിടെ സ്റ്റോറുകളുടെ എണ്ണം വര്‍ധനവുണ്ടായതായും രേഖപ്പെടുത്തി.
Keywords: Reliance Retail second-fastest growing retailer behind Walmart: Deloitte, Business, Mumbai, News, Technology, Reliance, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.