എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ ജിയോയും മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി; ഡിസംബര്‍ ഒന്ന് മുതല്‍ 21% വര്‍ധന

 



മുംബൈ: (www.kvartha.com 29.11.2021) എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോയും മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21% വര്‍ധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. 19.6 മുതല്‍ 21.3 ശതമാനം വരെയാണ് വര്‍ധന. 

എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ ജിയോയും മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി; ഡിസംബര്‍ ഒന്ന് മുതല്‍ 21% വര്‍ധന


ജിയോ ഫോണ്‍ പ്ലാനുകള്‍, അണ്‍ലിമിറ്റഡ് പ്ലാനുകള്‍, ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാന്‍ 155 ആയി കൂട്ടി. 149 രൂപ പ്ലാന്‍ 179 ആക്കി യും 199 രൂപ പ്ലാന്‍ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാന്‍ 299 ആയി ഉയരും. 399 പ്ലാന്‍ 479 ആയും 444 പ്ലാന്‍ 533 രൂപ ആയും കൂട്ടി. ഒരു വര്‍ഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നല്‍കണം.

നവംബര്‍ 26 മുതലാണ് എയര്‍ടെല്‍ മൊബൈല്‍ താരീഫില്‍ 20 മുതല്‍ 25 ശതമാനം വര്‍ധന വരുത്തിയത്. വൊഡഫോണ്‍ 25 ശതമാനത്തിനടുത്താണ് താരീഫ് വര്‍ധിപ്പിച്ചത്. നവംബര്‍ 25 മുതല്‍ ഇത് നിലവില്‍ വന്നു.

Keywords:  News, National, India, Mumbai, Jio, Vodafone, Airtel, Technology, Business, Finance, Reliance Jio announces up to 21% hike in tariffs from December 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia