ഓണനാളുകളില്‍ ബെവ്കോ ഔട് ലെറ്റുകളില്‍ റെകോഡ് വില്പന; മലയാളികള്‍ കുടിച്ചുതീര്‍ത്തത് 750 കോടിയുടെ മദ്യം
Aug 23, 2021, 13:05 IST
തിരുവനന്തപുരം: (www.kvartha.com 23.08.2021) ഇക്കുറിയും പതിവുതെറ്റിയില്ല, ഓണനാളുകളില്‍ ബെവ്കോ ഔട് ലെറ്റുകളില്‍ റെകോഡ് വില്പനയാണ് നടന്നത്. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണദിനങ്ങളില്‍ മദ്യവില്പനയ്ക്ക് യാതൊരു കോട്ടവുംതട്ടിയില്ല. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ ഔട് ലെറ്റുകളിലൂടെ നടന്നത്.
ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്പനയാണ് ഒറ്റദിവസം പൊടിപൊടിപൊടിച്ചത്. ഉത്രാടദിനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. ഇവിടെ 1,04,00,000 രൂപയുടെ മദ്യവില്പന നടന്നു. സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ലെറ്റിലാണ്.
തിരുവോണ ദിവസം അവധിയായിരുന്നതിനാല്‍ തന്നെ ഉത്രാടദിനത്തില്‍ ഔട് ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് മൂന്നുഷോപുകളില് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. ഈ മൂന്നിടത്തും ഓണ്‍ലൈന്‍ വില്പന വിജയകരമായിരുന്നുവെന്നാണ് ബെവ് കോ വ്യക്തമാക്കുന്നത്.
Keywords: Record sale at Bevco: Liquor worth Rs 750 cr sold during Onam, Thiruvananthapuram, News, Business, Liquor, ONAM-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.