Reception | ചെറുകിട സംരംഭകര്‍ക്ക് പ്രചോദനമായി നടത്തുന്ന യാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും
Nov 5, 2022, 20:15 IST
കണ്ണൂര്‍: (www.kvartha.com) ഇന്‍സ്റ്റിറ്റിയൂട് ഓഫ് ചാര്‍ടേര്‍ഡ് അകൗണ്ടന്റസ് ഓഫ് ഇന്‍ഡ്യ, കേന്ദ്ര സര്‍കാരിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎഐഎം എസ്എംഇ യാത്ര നടത്തുന്നു. ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് യാത്ര കണ്ണൂരില്‍ എത്തിച്ചേരും. ഓഗസ്റ്റ് 18ന് പ്രയാണമാരംഭിച്ച യാത്ര നവംബര്‍ 18-നാണ് സമാപിക്കുക.
ഇന്‍സ്റ്റിറ്റിയൂട് ഓഫ് ചാര്‍ടേര്‍ഡ് അകൗണ്ടന്റസ് ഓഫ് ഇന്‍ഡ്യ കണ്ണൂര്‍ ബ്രാഞ്ച്, ഗവ. ഓഫ് കേരള ഇന്‍ഡസ്ട്രീസ് സെന്റര്‍, നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് സെന്റര്‍ എന്നിവ സംയുക്തമായി യാത്രയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹോളില്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ചെറുകിടവ്യവസായ സംരംഭങ്ങളെ വിദഗ്ധര്‍ പരിപാടിയില്‍ പരിചയപ്പെടുത്തും. ഇതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഹെല്‍പ് ഡെസ്‌കും ഒരുക്കും. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിഎ ശിവപ്രസാദ്, ഇആര്‍ നിഥിന്‍, ഹനീഷ് വാണിമേല്‍, പ്രശാന്ത് ഡിപൈ, സുജനപാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Press Meet, Business, Government-of-India, Travel, District Collector, Programme, Reception will be held in Kannur for trip of small entrepreneurs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.