RBI | റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും; അന്തിമ തീരുമാനം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍
Jul 28, 2022, 15:52 IST
മുംബൈ: (www.kvartha.com) റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപോര്‍ട്. രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് സമിതി എടുക്കുമെന്ന് അമേരികയിലെ ഒരു ബ്രോകറേജ് ഏജന്‍സി റിപോര്‍ട് ചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
മെയിലും ജൂണിലും പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാല്‍, പിന്നീലെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്, വാഹന വായ്പാ പലിശ നിരക്കുകള്‍ ഇതിനെ അടിസ്ഥാനമാക്കി ഉയരും.
ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയതോടെയാണ് മെയ് മാസത്തിലും ജൂണിലും ഇതിന് മുന്‍പ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. ഒറ്റയടിക്കുള്ള വലിയ വര്‍ധന ഒഴിവാക്കുകയെന്ന് ലക്ഷ്യമിട്ട് ഘട്ടം ഘട്ടമായി പലിശ നിരക്ക് ഉയര്‍ത്തുകയാണ് കേന്ദ്ര ബാങ്ക്. പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐയുടെ ശ്രമം.
യുക്രൈന്‍ റഷ്യയുദ്ധം, എണ്ണ വിലയിലെ വര്‍ധന അങ്ങനെ നിലവിലെ ഘടകങ്ങളെല്ലാം വിലക്കയറ്റം രൂക്ഷമാക്കുമ്പോഴാണ് പണ ലഭ്യത കുറയ്ക്കാനുള്ള നടപടി റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.