Tiered Charge | പുതിയ നീക്കവുമായി ആര്‍ബിഐ? യുപിഐ വഴിയുള്ള പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ആലോചനയില്‍; ഗൂഗിള്‍ പേ, ഫോണ്‍പേ ഇടപാടുകള്‍ക്ക് പണം ഒടുക്കേണ്ടി വന്നേക്കും
Aug 18, 2022, 08:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് നിശ്ചയിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ചര്‍ചാ പേയ്പര്‍ (Discussion Paper) പുറത്തിറക്കി. മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിന് (ഇമിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
തുകയുടെ തോതിനുസരിച്ച് പല തട്ടിലുള്ള ചാര്‍ജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോള്‍ രണ്ട് രൂപ ചെലവുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കംപനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വരുമാനം ഉറപ്പാക്കണമെന്നും പേയ്പറില്‍ പറയുന്നു. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.