Ramesh Chennithala | ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 5 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍കാര്‍ പ്രഖ്യാപനം പാഴ് വാക്കായെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) ക്ഷീരകര്‍ഷകര്‍ക്ക് ലിറ്റര്‍ ഒന്നിന് അഞ്ച് രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍കാര്‍ പ്രഖ്യാപനം പാഴ് വാക്കായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ പാല്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍കാരിന്റെ പ്രഖ്യാപനം.

Ramesh Chennithala | ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 5 രൂപ വീതം ഇന്‍സെന്റീവ് നല്‍കുമെന്ന സര്‍കാര്‍ പ്രഖ്യാപനം  പാഴ് വാക്കായെന്ന് രമേശ് ചെന്നിത്തല

എന്നാല്‍ പുറത്തുനിന്ന് പാല്‍ എത്തിക്കുന്ന ലോബിയുടെയും ഉന്നതരുടെയും ഇടപെടല്‍ മൂലം സര്‍കാര്‍ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .കേരളത്തില്‍ പാല്‍ ഉല്‍പാദനക്കുറവ് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമാണ് വാങ്ങുന്നത്. ഇതിനു പിന്നിലുള്ള ചിലരുടെ താത്പര്യം കൂടിയാണ് അഞ്ചു രൂപ തീരുമാനം അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.

ഇത് കാരണം ക്ഷീരകര്‍ഷകര്‍ നഷ്ടത്തിലാണ് മില്‍മയ്ക്ക് പാല്‍ നല്‍കിവരുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ കര്‍ഷകരുടെ അവസ്ഥ വളരെ ദയനീയമാണ്. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി എപ്പോഴും മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഇടത് പക്ഷ സര്‍കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് പാല്‍ ലിറ്റര്‍ ഒന്നിന് നല്‍കുമെന്നു പറഞ്ഞ അഞ്ച് രൂപ ഇന്‍സെന്റീവ് ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍കാര്‍ പ്രഖ്യാപനം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് നല്‍കിയില്ല. കാലിത്തീറ്റ ഉള്‍പെടെ പശുക്കള്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ക്കെല്ലാം 50 % വരെ വില കൂടിയത് കാരണം കര്‍ഷകര്‍ നട്ടം തിരിയുകയാണ്. സബ്‌സിഡിയില്‍ കാലിത്തീറ്റ ഉള്‍പെടെയുള്ളവ നല്‍കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. ഇനിയും സര്‍കാര്‍ വൈകിയാല്‍ നേരത്തേപോലെ കര്‍ഷക ആത്മഹത്യയില്‍ ചെന്നെത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala wants to pay Rs 5 incentive to dairy farmers immediately, Thiruvananthapuram, News, Business, Ramesh Chennithala, Criticism, Congress, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia