റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍; രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
Jun 3, 2017, 14:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാജസ്ഥാന്‍: (www.kvartha.com 03.06.2017) റിയല്‍ എസ്‌റ്റേറ്റ് സംബന്ധിച്ച ഇടപാടുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
റിയല്‍ എസ്‌റ്റേറ്റ് റഗുലേഷന്‍ ആന്റ് ഡവലപ്‌മെന്റ് ആക്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rera-rajasthan.in ൽ രജിസ്റ്റര്‍ ചെയ്യാന്‍ രാജസ്ഥാനിലെ എല്ലാ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകള്‍ക്കും ഏജന്റുമാര്‍ക്കും രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി വസുന്ധര രാജെ വെള്ളിയാഴ്ച വെബ്‌സൈറ്റ് ഇടപാടുകാര്‍ക്കായി തുറന്നുകൊടുത്തു.

വെബ്‌സൈത്തിലൂടെ ജനങ്ങള്‍ക്ക് പദ്ധതികളെക്കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും കൂടുതൽ അറിയാന്‍ സാധിക്കും. വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരു റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയും അനുവദിക്കില്ല എന്ന് മന്ത്രി അറിയിച്ചു. പദ്ധതികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Summary: The Rajasthan government Friday made it compulsory for all real estate projects and agents in the state to register on the official website of the Real Estate Regulations and Development Act (RERA).
Keyword: National, India, Rajasthan, Registration, Website-inauguration, Minister, Development project, Real estate, news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.