നീലചിത്ര നിര്‍മാണ- വിതരണ കേസ്; വ്യവസായി രാജ് കുന്ദ്ര ഉള്‍പെടെ 4 പേര്‍ക്കെതിരെ ഉപകുറ്റപത്രം
Sep 16, 2021, 11:57 IST
മുംബൈ: (www.kvartha.com 16.09.2021) നീലചിത്ര നിര്‍മാണ- വിതരണ കേസില്‍ മുംബൈ ക്രൈം ബ്രാഞ്ചിന്റെ 1467 പേജുള്ള ഉപകുറ്റപത്രം. ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര, റയാന്‍ തോര്‍പെ, യഷ് താക്കൂര്‍, പ്രദീപ് ബക്ഷി എന്നിവരുടെ പേരുകള്‍ ഉള്‍പെടുത്തിയാണ് രണ്ടാം കുറ്റപത്രം സമര്‍പിച്ചത്. 43സാക്ഷിമൊഴികളും ഇതില്‍ ഉള്‍പെടും.
റയാന്‍ തോര്‍പെ, കുന്ദ്രയുടെ വിയാന്‍ എന്റര്‍പ്രൈസിന്റെ ഐ ടി തലവനാണ്. സിംഗപൂരില്‍ താമസമാക്കിയ യഷ് താക്കൂര്‍ അഥവാ അരവിന്ദ് ശ്രീവാസ്തവ, ലന്‍ഡനില്‍ താമസമാക്കിയ രാജ് കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷി എന്നിവരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പെടും. യഷ് താക്കൂറുമായി ബന്ധപ്പെട്ട 6.5കോടിയുടെ ബാങ്ക് അകൗണ്ടുകള്‍ മുംബൈ പൊലീസ് മരവിപ്പിച്ചിരുന്നു.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിര്‍മാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് പുറത്തുവന്നത്.
തുടര്‍ന്ന് ഏപ്രിലില്‍ സമര്‍പിച്ച ആദ്യ കുറ്റപത്രത്തില്‍ 9 പേരുടെ പേരുകളാണ് ഉള്‍പെടുത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. ഇതോടെ ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ പേരുകള്‍ കൂടി ഉള്‍പെടുത്തി ഉപകുറ്റപത്രം സമര്‍പിക്കുകയായിരുന്നു.
അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ജൂലൈ 19നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ് വഴി അശ്ലീല വിഡിയോകള്‍ വില്‍പന നടത്തിയെന്നാണ് കുന്ദ്രക്കും കൂട്ടാളികള്‍ക്കുമെതിരായ കേസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.