റെയ്ഡ്കോ കാർഷികാനുബന്ധ നൂതന സംരംഭങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച കണ്ണൂരിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.
● മില്ലറ്റ് ഫ്ലേക്സ്, ബയോ ഫെർട്ടിലൈസർ, പുതിയ മോഡൽ പമ്പുസെറ്റുകൾ, മട്ട അരി എന്നിവയുടെ വിപണനോദ്ഘാടനവും നടക്കും.
● അഗ്രികൾച്ചറൽ നഴ്സറി, കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറൂം കം സർവീസ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും നടക്കും.
● കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, എം പി മാരായ കെ സുധാകരൻ, പി സന്തോഷ് കുമാർ എന്നിവർ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിക്കും.
കണ്ണൂർ: (KVARTHA) റെയ്ഡ്കോ കേരള ലിമിറ്റഡ് കാർഷികാനുബന്ധ നൂതന സംരംഭങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 30 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കണ്ണോത്തുംചാൽ റെയ്ഡ്കോ ഫെസിലിറ്റി സെന്ററിൽ നടക്കുമെന്ന് റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.
റെയ്ഡ്കോ ബ്രാൻഡ് മില്ലറ്റ് ഫ്ലേക്സ് വിപണനോദ്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും. അഗ്രികൾച്ചറൽ നഴ്സറി ഉദ്ഘാടനം കെ സുധാകരൻ എം പിയും ബയോ ഫെർട്ടിലൈസർ വിപണനോദ്ഘാടനം പി സന്തോഷ് കുമാർ എം പിയും നിർവഹിക്കും.
റെയ്ഡ്കോ ബ്രാൻഡ് പുതിയ മോഡൽ പമ്പുസെറ്റുകളുടെ വിപണനോദ്ഘാടനം എം വി ജയരാജൻ നിർവഹിക്കും. കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറൂം കം സർവീസ് സെന്റർ ഉദ്ഘാടനം കെ പി മോഹനൻ എം എൽ എ നിർവഹിക്കും. ന്യൂട്രിമിക്സ് അസംസ്കൃത വസ്തുക്കളുടെ വിപണനോദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിക്കും.
റെയ്ഡ്കോ ബ്രാൻഡ് മട്ട അരി വിപണനോദ്ഘാടനം അഡ്വ. കെ കെ രത്നകുമാരി നിർവഹിക്കും. കാർഷികാനുബന്ധ നൂതന സംരംഭങ്ങളിലൂടെ റെയ്ഡ്കോവിന് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, എ കെ ഗംഗാധരൻ, അഡ്വ. വാസു തോട്ടത്തിൽ, മാനേജിങ് ഡയറക്ടർ സി പി മനോജ് കുമാർ, പി നാരായണൻ എന്നിവരും പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കൂ.
Article Summary: Raidco to launch new agri-allied ventures in Kannur on Thursday
#Raidco #Kannur #Agriculture #KeralaNews #Inauguration #MilletFlakes
