സ്വിസ് വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ദി ടൈം ഈസ് നൗ' എന്ന പ്രചാരണത്തിന് മാളവിക മോഹനൻ നേതൃത്വം നൽകുന്നു.
● റാഡോയുടെ ഐക്കണിക് സെൻട്രിക്സ് വാച്ചാണ് ഈ പ്രചാരണത്തിലൂടെ എത്തുന്നത്.
● മെറ്റീരിയലുകളുടെ വൈദഗ്ധ്യത്തിനും കാലാതീതമായ രൂപകൽപ്പനയ്ക്കും റാഡോ പ്രശസ്തരാണ്.
● സെൻട്രിക്സ് ടൈംപീസിനെ പാരമ്പര്യം, വ്യക്തിപരമായ അർത്ഥം, ലെഗസി എന്നിവയുടെ പ്രതീകമായി അവതരിപ്പിക്കുന്നു.
കൊച്ചി: (KVARTHA) ഉത്സവ സീസൺ പ്രമാണിച്ച് പുതിയ ക്യാമ്പയിനുമായി സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ രംഗത്ത്. മലയാളിയും സൗത്ത് ഇന്ത്യൻ താരവുമായ മാളവിക മോഹനാണ് 'ദി ടൈം ഈസ് നൗ' എന്ന പുതിയ പ്രചാരണത്തിന് വേണ്ടി റാഡോയുമായി കൈകോർക്കുന്നത്.
മെറ്റീരിയലുകളുടെ വൈദഗ്ധ്യത്തിനും കാലാതീതമായ രൂപകൽപ്പനയ്ക്കും പേരുകേട്ട റാഡോ, തങ്ങളുടെ ഐക്കണിക് റാഡോ സെൻട്രിക്സ് മോഡലാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.

സെൻട്രിക്സ് എന്ന ടൈംപീസിനെ തലമുറകളുടനീളം നിലനിൽക്കുന്ന പാരമ്പര്യം, വ്യക്തിപരമായ അർത്ഥം, ലെഗസി എന്നിവയുടെ പ്രതീകമായാണ് ഈ പ്രചാരണത്തിലൂടെ റാഡോ പൊസിഷൻ ചെയ്യുന്നത്. ഊഷ്മളവും മനോഹരവുമായ ഉത്സവ പശ്ചാത്തലത്തിൽ, പ്രശസ്ത നടിയായ മാളവിക മോഹനൻ അഭിനയിക്കുന്ന ഈ വീഡിയോ, ജീവിതത്തിലെ നാഴികക്കല്ലുകളെ അടയാളപ്പെടുത്തുന്ന ചിന്തകളുടെയും ബന്ധങ്ങളുടെയും നിമിഷങ്ങളെ ഒപ്പിയെടുക്കുന്നു.
സെൻട്രിക്സ് ഒരു സീസണൽ ആക്സസറി മാത്രമല്ലെന്നും, ജീവിതത്തിലെ നാഴികക്കല്ലുകൾ, പാരമ്പര്യങ്ങൾ, ആഘോഷങ്ങൾ എന്നിവയ്‌ക്കൊപ്പം ചേർന്ന് സഞ്ചരിക്കുന്ന ഒന്നാണെന്നും ക്യാമ്പയിനുമായിലൂടെ റാഡോ പറഞ്ഞു വെക്കുന്നു.
പരിഷ്കരിച്ച ഗോൾഡൻ ടോൺ, കളിമൺ നിറങ്ങൾ, സിഗ്നേച്ചർ ഹൈ-ടെക് സെറാമിക് ഫിനിഷ് എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്ന റാഡോ സെൻട്രിക്സ് വാച്ച് ആകർഷണീയത നിറഞ്ഞുനിൽക്കും വിധമാണ് രൂപകൽപ്പന ചെയ്ത ഒരു ടൈം പീസ്.
ആധുനിക ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്ക് ചേരും വിധം നിർമിച്ചിരിക്കുന്ന സെൻട്രിക്സ് റാഡോയുടെ കാലാതീതമായ ഡിസൈൻ തത്വങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക! വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ!
Article Summary: Malavika Mohanan collaborates with Rado for 'The Time is Now' campaign.
#Rado #MalavikaMohanan #TheTimeIsNow #Centrix #LuxuryWatch #FestiveCampaign