കേരളത്തില്‍ മാര്‍ച് 24 മുതല്‍ അനിശ്ചിതകാല ബസ് സമരം; മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യം

 


കോഴിക്കോട്: (www.kvartha.com 15.03.2022) കേരളത്തില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാര്‍ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍. സര്‍കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യം നേടിയെടുക്കാനാണ് നീക്കം. ബസ് ഉടമകള്‍ നേരത്തെ സര്‍കാരുമായി ചര്‍ച നടത്തിയിരുന്നു. നിരക്ക് കൂട്ടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിക്കുകയും ചെയ്തിരുന്നു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

കേരളത്തില്‍ മാര്‍ച് 24 മുതല്‍ അനിശ്ചിതകാല ബസ് സമരം; മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യം




പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോടീസ് നല്‍കിയിരുന്നു. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുമുണ്ട്. നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടികറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

Keywords:  News, Kerala, State, Kozhikode, Bus, Students, Travel, Passengers, Strike, Business, Finance, Private bus owners declares strike from March 24
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia