SWISS-TOWER 24/07/2023

മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ

 


മുംബൈ: (www.kvartha.com 14.06.2014) മുന്‍ കാമുകനും ഐ.പി.എല്‍ ടീമായ കിംഗ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമസ്ഥനുമായ നെസ് വാഡിയ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി ബോളിവുഡ് താരം പ്രീതി സിന്റ രംഗത്ത്.

ബോംബൈ ഡൈയിംഗ് വസ്ത്ര വ്യവസായ സ്ഥാപനങ്ങളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്  നെസ് വാഡിയ.  ഇക്കഴിഞ്ഞ മെയ് 30ന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് നെസ് വാഡിയ മാനഭംഗപ്പെടുത്തിയതെന്നാണ് സിന്റയുടെ  പരാതിയില്‍ പറയുന്നത്.

നെസ് വാഡിയ  മാനഭംഗപ്പെടുത്തിയ ശേഷം തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് നെസ് വാഡിയ വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തോളം പ്രണയിച്ച ശേഷം ഇരുവരും 2009 ല്‍ പ്രണയബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ബിസിനസ് കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചെങ്കിലും പുതിയ സംഭവം ബോളിവുഡിനേയും മുംബൈ ബിസിനസ് ലോകത്തെയും പിടിച്ചുകുലുക്കിയിട്ടുണ്ട്.

മുന്‍ കാമുകന്‍ വാങ്കഡെയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്ന്  പ്രീതി സിന്റ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  Preity Zinta files molestation case against ex-boyfriend Ness Wadia , Mumbai, Complaint, Police, Allegation, Bollywood, Business, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia