സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പറപ്പറക്കുന്നു; 2 മാസം മുന്‍പ് വരെ 98 രൂപയായിരുന്നത് 164 ലേക്ക് എത്തി, ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: (www.kvartha.com 14.03.2022) സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് തിങ്കളാഴ്ച 164 ലേക്ക് എത്തിയത്. 

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പറപ്പറക്കുന്നു; 2 മാസം മുന്‍പ് വരെ 98 രൂപയായിരുന്നത് 164 ലേക്ക് എത്തി, ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാര്‍

കോഴിത്തീറ്റയുടെ വില വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടുന്നതിന് കാരണമായി. മാത്രമല്ല കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചികന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോടെല്‍ ഉടമകളും.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില പറപ്പറക്കുന്നു; 2 മാസം മുന്‍പ് വരെ 98 രൂപയായിരുന്നത് 164 ലേക്ക് എത്തി, ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാര്‍

മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിയുടെ വില. എന്നാല്‍ ഈ വിലയിലും നില്‍ക്കാതെ വില ഇനിയും കൂടിയേക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കോഴിയിറച്ചി വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായും കച്ചവടക്കാര്‍ പറയുന്നു. 

Keywords:  News, Kerala, State, Thiruvananthapuram, Food, Business, Finance, Price, Poultry prices are on the rise in the State
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia