Poultry Farmers | അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്കാന് തയ്യാറെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ്
Jan 18, 2023, 09:49 IST
തൃശൂര്‍: (www.kvartha.com) അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പണ്ടു മുതല്‍ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയന്‍. എന്തായാലും അടുത്ത വര്‍ഷം വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍കാരിനെ സംബന്ധിച്ച് ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അടുത്ത സ്കൂള്‍ കലോത്സവത്തിന് ഇറച്ചി നല്കാന് സന്നദ്ധത അറിയിച്ച് എത്തിയിരിക്കുകയാണ് പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി.
അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്കാന് തയ്യാറെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രടറി ടി എസ് പ്രമോദ് എന്നിവര്‍ പറഞ്ഞു.
Keywords: News,Kerala,State,Thrissur,Farmers,Food,Festival,Minister,Top-Headlines,Trending,Business, Poultry farmers traders samiti ready to distribute free chicken for School Kalolsavam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.