Lottery Winner | 'പേര് പരസ്യമാക്കരുതെന്ന് ലോടറി വകുപ്പിനോട് അഭ്യര്‍ഥിച്ച് പൂജാ ബംപറിന്റെ 10 കോടി രൂപ അടിച്ച ഭാഗ്യശാലി; പേരും മറ്റു വിവരങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം

 


തിരുവനന്തപുരം: (www.kvartha.com) പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ടികറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. 

Lottery Winner | 'പേര് പരസ്യമാക്കരുതെന്ന് ലോടറി വകുപ്പിനോട് അഭ്യര്‍ഥിച്ച് പൂജാ ബംപറിന്റെ 10 കോടി രൂപ അടിച്ച ഭാഗ്യശാലി; പേരും മറ്റു വിവരങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം

തൃശൂരിലെ ഐശ്വര്യ ലോടറി ഏജന്‍സിയില്‍ നിന്നെടുത്ത ടികറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല. അതുകൊണ്ടുതന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ.

2022 നവംബര്‍ 20നായിരുന്നു പൂജാ ബംപര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ലോടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധി പേര്‍ വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് താമസം താല്‍കാലികമായി മാറേണ്ടിവന്നുവെന്നും ആ ഭാഗ്യശാലി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 10 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജന്‍സി കമിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.

Keywords: Pooja Bumper Lottery Winner demanded not to publish name, Thiruvananthapuram, News, Lottery, Winner, Lottery Seller, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia