ചാര്‍ജിങ്ങില്‍ നിന്ന് വിച്ഛേദിച്ച് കിടക്കയില്‍വച്ച മൊബൈല്‍ ഫോണ്‍ 5 നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു; പരാതിയുമായി യുവാവ്, 'വിരി കത്തിപ്പോയതല്ലാതെ, ഭാഗ്യംകൊണ്ട് ആര്‍ക്കും അപകടം പറ്റിയില്ല'

 



മുംബൈ: (www.kvartha.com 08.09.2021) ചാര്‍ജ് ചെയ്ത് നിമിഷങ്ങള്‍ക്കകം
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചന്ന പരാതിയുമായി യുവാവ്. പോകോ എക്‌സ് 3 പ്രോ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് അമ്മി ഭരദ്വാജ് എന്ന യുവാവ് പരാതിപ്പെട്ടു. 2 മാസങ്ങള്‍ക്ക് മുന്‍പ് താന്‍ വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ട് യുവാവ് പറഞ്ഞു. 

ട്വിറ്റെറിലാണ് പരാതി ഉന്നയിച്ചുകൊണ്ട് അമ്മി ഭരദ്വാജ് രംഗത്തെത്തിയത്. 100 ശതമാനം ചാര്‍ജായതിന് ശേഷം ചാര്‍ജിങ്ങില്‍ നിന്ന് വിച്ഛേദിച്ച് കിടക്കയില്‍വച്ച ഫോണ്‍ നിമിഷങ്ങള്‍ക്കകം തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതേസമയം, കിടക്ക വിരി കത്തിപ്പോയതല്ലാതെ, ഭാഗ്യംകൊണ്ട് ആര്‍ക്കും അപകടം പറ്റിയില്ലെന്നും യുവാവ് ട്വീറ്റില്‍ പറയുന്നുണ്ട്. 

ഫോണിന്റെ ബാറ്ററി വീര്‍ത്ത് പുറത്തുവന്ന ഫോണ്‍ കത്തിനശിച്ചതാണെന്നാണ് യുവാവ് പങ്കുവച്ച ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ബാക് പാനല്‍ പൂര്‍ണമായും നശിക്കപ്പെട്ടിട്ടുണ്ട്.

ചാര്‍ജിങ്ങില്‍ നിന്ന് വിച്ഛേദിച്ച് കിടക്കയില്‍വച്ച മൊബൈല്‍ ഫോണ്‍ 5 നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു; പരാതിയുമായി യുവാവ്, 'വിരി കത്തിപ്പോയതല്ലാതെ, ഭാഗ്യംകൊണ്ട് ആര്‍ക്കും അപകടം പറ്റിയില്ല'


അപകടത്തെ തുടര്‍ന്ന് പോകോയുടെ ട്വിറ്റെറിലുള്ള ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ ഹാന്‍ഡിലില്‍ പോയി പരാതി അറിയിക്കുകയും അവര്‍ പ്രതികരിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു. എന്നാല്‍, പൊട്ടിത്തെറിച്ച തന്റെ സ്മാര്‍ട്‌ഫോണിന്റെ കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.

റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ നിര്‍മിക്കുന്ന സ്മാര്‍ട്ഫോണുകള്‍ വിവിധ ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകാറുണ്ടെന്ന് പോകോ വ്യക്തമാക്കി. എന്നിരുന്നാലും, ലിഥിയം-അയണ്‍ (ലി-അയണ്‍) ബാറ്ററികളുടെ അസ്ഥിരമായ സ്വഭാവം കാരണം, ഏത് സ്മാര്‍ട്‌ഫോണാണ് പൊട്ടിത്തെറിക്കുന്നതെന്ന് പറയാനാകില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

Keywords:  News, National, India, Mumbai, Mobile Phone, Mobile, Technology, Business, Finance, Complaint, Twitter, POCO X3 Pro allegedly catches fire after fully charging
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia