Petrol Station | ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധം; സംസ്ഥാനത്തെ പെട്രോള്‍ സ്റ്റേഷനുകള്‍ ഈ മാസം 23ന് പണിമുടക്കിലേക്ക്
Sep 14, 2022, 13:38 IST
തിരുവനന്തപുരം: (www.kvartha.com) ഹിന്ദുസ്താന്‍ സ്റ്റേഷനുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ സ്റ്റേഷനുകള്‍ ഈ മാസം 23ന് പണിമുടക്കുന്നു. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്റ്റേഷനുകള്‍ക്ക് കംപനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം.
സംസ്ഥാനത്തെ 650 ഓളം എച് പി സ്റ്റേഷനുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്താന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.
ഓയില്‍ കംപനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്‌നത്തെ ഗൗരമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.
(Updated)
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.