ഇന്ധനവില കുതിക്കുന്നു; ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും വര്‍ധിച്ചു

 


തിരുവനന്തപുരം: (www.kvartha.com 07.10.2021) മൂന്നാംദിവസവും ഇന്ധനവില കുതിക്കുന്നു. ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. കഴിഞ്ഞദിവസം പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് സംസ്ഥാനത്ത് വര്‍ധിച്ചത്. അതേസമയം മുംബൈയില്‍ ഇന്ധനവില 109 രൂപ കടന്നിരിക്കുന്നു.

ഇന്ധനവില കുതിക്കുന്നു; ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും വര്‍ധിച്ചു

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലയും കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു. പാചകവാതകം സിലിന്‍ഡറിന് 15 രൂപയാണ് കൂട്ടിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിന്‍ഡറിന് കൊച്ചിയില്‍ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയര്‍ന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.

Keywords:  Petrol, Diesel Prices Hiked For Third Day. Petrol Crosses ₹ 109-Mark In Mumbai, Thiruvananthapuram, News, Business, Petrol Price, Diesel, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia