Gift City | കൊച്ചി - ബെംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി

 


തിരുവനന്തപുരം: (www.kvartha.com) കൊച്ചി - ബെംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി. ആലുവ താലൂകില്‍ അയ്യമ്പുഴ വില്ലേജിലെ 144.9759 ഹെക്ടര്‍ (358 ഏകര്‍ ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. 

Gift City | കൊച്ചി - ബെംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി

സര്‍കാര്‍ ഗാരന്റിക്ക് വിധേയമായി കിഫ്ബി സാമ്പത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പു വിലയായി 840 കോടി രൂപ കണക്കാക്കി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി പുറപ്പെടുവിപ്പിക്കും.

സുല്‍ത്വാന്‍ ബത്തേരി മൂലങ്കാവില്‍ താമസിക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ഭൂരഹിതനായ ഒളിംപ്യന്‍ ടി ഗോപിക്ക് ഭവന നിര്‍മാണത്തിന് സുല്‍ത്വാന്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ലാന്‍ഡ് എന്ന സ്ഥലത്ത് 10 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കും. അദ്ദേഹത്തിന്റെ യോഗ്യതയും പ്രകടനങ്ങളും പരിഗണിച്ചാണിത്.

കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ജീവനക്കാര്‍ക്ക് പത്താം ശമ്പള കമിഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. ഡയറക്ടര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ), ചീഫ് അനലിസ്റ്റ് / മൈക്രോ ബയോളജിസ്റ്റ് , ബയോ ടെക്‌നോളജിസ്റ്റ് , ലാബ് ടെക്നിഷ്യന്‍ എന്നീ തസ്തികയിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

Keywords: Permission to acquire land for implementation of Gift City, part of the Kochi-Bangalore Industrial Corridor Project, Thiruvananthapuram, News, Business, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia