മികച്ച റോഡുകള്‍ പോലെയുള്ള നല്ല സേവനങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ ആളുകള്‍ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 



ന്യൂഡെല്‍ഹി: (www.kvartha.com 16.09.2021) മെച്ചപ്പെട്ട റോഡുകള്‍ ഉപയോഗിക്കുമ്പോള്‍ അവയ്ക്ക് പൈസയും ചിലവാക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നല്ല റോഡ് വേണമെങ്കില്‍ ടോള്‍ കൊടുക്കണമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര മന്ത്രി. ദേശീയപാതകളിലെ ടോള്‍ ചാര്‍ജുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 

മികച്ച റോഡുകള്‍ നിര്‍മിക്കാനുള്ള ഫന്‍ഡിന് ടോള്‍ പിരിവ് ആവശ്യമാണെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് എയര്‍ കന്‍ഡീഷന്‍ സൗകര്യമുള്ള ഹാള്‍ വേണമെങ്കില്‍ പണം നല്‍കേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത് പോലും വിവാഹം നടത്താമെന്ന് ഉദാഹരണം സഹിതം അദ്ദേഹം പറയുന്നു.

മികച്ച റോഡുകള്‍ പോലെയുള്ള നല്ല സേവനങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ ആളുകള്‍ പണം മുടക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി


ഗുണമേന്മയുള്ള എക്‌സ്പ്രസ് വേകള്‍ യാത്രാ സമയവും യാത്രകള്‍ക്കുള്ള ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. ഡെല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. ഡെല്‍ഹിയില്‍ നിന്ന് ഒരു ട്രകിന് മുംബൈയിലെത്താന്‍ 48 മണിക്കൂര്‍ എടുക്കും. എന്നാല്‍ അതിവേഗ പാതയില്‍ 18 മണിക്കൂര്‍ മാത്രമേ എടുക്കൂ. അതിനാല്‍, ഒരു ട്രകിന് കൂടുതല്‍ ട്രിപുകള്‍ പോകാന്‍ കഴിയും, അത് കൂടുതല്‍ ബിസിനസ് നടക്കുന്നതിലേക്ക് നയിക്കുമെന്ന് എക്‌സ്പ്രസ് ഹൈവേകളിലെ ടോള്‍ ചാര്‍ജുകള്‍ യാത്ര ചെലവേറിയതാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം അറിയിച്ചു.

6 സംസ്ഥാനങ്ങളെ സ്പര്‍ശിച്ച് കടന്നുപോകുന്ന 1,380 കിലോമീറ്റര്‍ നീളമുള്ള 8 വരി എക്‌സ്പ്രസ് വേ 2023 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡെല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം നടക്കുന്ന ഹരിയാനയിലെ സോഹ്നയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

Keywords:  News, National, India, New Delhi, Road, Travel, Passengers, Traffic, Finance, Business, Minister, Nithin Gadkari, ‘People need to pay to enjoy good services’: Nitin Gadkari on tolls on highways
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia