Fuel Tax | 'ഇന്ധന വില വര്‍ധിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്'; നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍
Apr 29, 2022, 08:37 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ധന നികുതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ധന വില വര്‍ധിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന്, ഇന്ധനങ്ങളുടെ വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിന് എം കെ സ്റ്റാലിന്‍ മറുപടി നല്‍കി. പെട്രോളിന് ഈടാക്കുന്ന നികുതി തമിഴ്‌നാട്ടില്‍ നേരത്തെ കുറച്ചതാണെന്നും അദ്ദേഹം നിയമസഭയില്‍ മറുപടിയായി ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയില്‍ വിലക്കുറവ് കാലഘട്ടത്തേയും അദ്ദേഹം മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 2014 നുശേഷം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞഘട്ടങ്ങളിലൊന്നും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ എന്‍ഡിഎ ഭരണകൂടം തയാറായിട്ടില്ല. പെട്രോളിനും ഡീസലിനും ഈടാക്കുന്ന, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന എക്‌സൈസ് ഡ്യൂടി കുറച്ചത് സംസ്ഥാനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കേണ്ടാത്ത സെസും സര്‍ചാര്‍ജും കേന്ദ്രം അമിതമായി ഉയര്‍ത്തുകയും ചെയ്തുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.