Security Scare | 'എന്റെ കയ്യില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍': ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനം പുറപ്പെടാന്‍ വൈകി

 
Passenger's Bomb Threat Delays Flight from Nedumbassery
Watermark

Photo Credit: Facebook / Vistara

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഭീഷണി മുഴക്കിയത് മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായന്‍
● ഇയാളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല
● പിന്നീട് യാത്രക്കാരനെ അധികൃതര്‍ നെടുമ്പാശേരി പൊലീസിന് കൈമാറി

കൊച്ചി: (KVARTHA) എന്റെ കയ്യില്‍ ബോംബുണ്ടെന്ന് വിമാനത്തില്‍ കയറവെ യാത്രക്കാരന്റെ ഭീഷണി. ഇതേതുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനം പുറപ്പെടാന്‍ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്ക് പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകി പുറപ്പെട്ടത്. 

മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് വിമാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 'എന്റെ കയ്യില്‍ ബോംബുണ്ട്' എന്ന് പറഞ്ഞു ഭീഷണി ഉയര്‍ത്തിയത്. പിന്നാലെ വിമാനത്താവള അധികൃതര്‍ ഇയാളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

Aster mims 04/11/2022

തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് യാത്രക്കാരനെ അധികൃതര്‍ നെടുമ്പാശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണി വ്യാജമാണെന്നും അപകടമില്ലെന്നും വ്യക്തമായതോടെ 4.19ന് വിമാനം പറന്നുയര്‍ന്നു. തുടരെ ഭീഷണിയുള്ളതിനാല്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് രണ്ടുവട്ടം ദേഹ പരിശോധനയുണ്ട്. ഇത് അധികൃതരേയും യാത്രക്കാരേയും ഒരുപോലെ മടുപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ മണിക്കൂറുകളോളമാണ് പരിശോധനയ്ക്കും മറ്റുമായി യാത്ര തടസപ്പെടുന്നത്. രാജ്യത്ത് വിമാനങ്ങള്‍ക്കെതിരെയുള്ള ഇത്തരം വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ളതാണെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച്  ദിവസത്തിനിടെ നൂറിലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

#BombThreat, #FlightDelay, #NedumbasseryAirport, #AirportSecurity, #AviationNews, #FalseAlarm

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script