കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം എല്‍ എയുടെ പണി; നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന തന്റെ ജീവിതമാര്‍ഗം നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ പൂട്ടിച്ചുവെന്നും പി വി അന്‍വര്‍

കോഴിക്കോട്: (www.kvartha.com 22.08.2021) കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം എല്‍ എയുടെ പണിയെന്ന് പി വി അന്‍വര്‍ എം എല്‍ എ. യു ഡി എഫ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും എം എല്‍ എ കുറ്റപ്പെടുത്തി. ആഫ്രികയിലേക്ക് പോയത് പാര്‍ടി അനുമതിയോടെയാണെന്നും മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ടെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ നിലമ്പൂര്‍ എം എല്‍ എ പറഞ്ഞു.

കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം എല്‍ എയുടെ പണി; നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന തന്റെ ജീവിതമാര്‍ഗം നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ പൂട്ടിച്ചുവെന്നും പി വി അന്‍വര്‍

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോള്‍ ആഫ്രികയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനനത്തിലാണെന്നും എം എല്‍ എ അറിയിച്ചു. നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന തന്റെ കച്ചവടം നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ പൂട്ടിച്ചുവെന്നും അതുകൊണ്ടാണ് നാട്ടില്‍ നിന്നും ആഫ്രിക്കയില്‍ വരേണ്ടി വന്നതെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും എം എല്‍ എ ആരോപിച്ചു. ജൂണ്‍ 16 നോ മറ്റോ ആണ് വന്നത്. ഞായറാഴ്ച പോലും പ്രര്‍ത്തിക്കുന്ന എം എല്‍ എ ഓഫിസാണ് തന്റെത്. ഒരു മാസത്തിന് ശേഷമെ ആഫ്രികയില്‍ നിന്നും മടങ്ങി വരികയുള്ളു, പകരം സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.

കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം എല്‍ എയുടെ പണി. വോട് നേടാന്‍ വേണ്ടി ഒരു കല്യാണത്തിനും ഞാന്‍ പോയിട്ടില്ല. പോവുകയുമില്ല. എന്റെ തൊട്ടടുത്ത എം എല്‍ എയുടെ പേര് കല്യാണരാമന്‍ എന്നാണ് അറിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എം എല്‍ എ ആയാല്‍ ആര്‍ക്കും കുതിര കയറാമെന്ന് ധാരണയുള്ള പത്രക്കാര്‍ ഉണ്ടെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
 
കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം എല്‍ എയുടെ പണി; നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന തന്റെ ജീവിതമാര്‍ഗം നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ പൂട്ടിച്ചുവെന്നും പി വി അന്‍വര്‍

നിലമ്പൂര്‍ എം എല്‍ എയായ പി വി അന്‍വര്‍ വീണ്ടും മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായെന്ന വാര്‍ത്തകളോട് പ്രകികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ പങ്കെടുക്കാതെ ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Keywords:  P V Anvar against UDF and Media, Kozhikode, News, Politics, UDF, Media, Criticism, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia