ഓപോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് എ55 ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു; മികച്ച ട്രൂ 50എംപി എഐ ട്രിപിള്‍ കാമറ, 3ഡി കര്‍വ്ഡ് ഡിസൈന്‍, വില 15,490- 17,400

 


ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണക്കാരായ ഓപോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് എ55 ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു. മികച്ച ട്രൂ 50എംപി എഐ ട്രിപിള്‍ കാമറയും 3ഡി കര്‍വ്ഡ് ഡിസൈനുമാണ് പ്രധാന ആകര്‍ഷണീയത.

ഓപോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് എ55 ഇന്‍ഡ്യയില്‍ അവതരിപ്പിച്ചു; മികച്ച ട്രൂ 50എംപി എഐ ട്രിപിള്‍ കാമറ, 3ഡി കര്‍വ്ഡ് ഡിസൈന്‍, വില 15,490- 17,400



റെയിന്‍ബോ ബ്ലൂ ആന്‍ഡ് സ്റ്റാരി ബ്ലാക് നിറങ്ങളില്‍ ലഭ്യമായ ഓപോ എ55 ന് സ്‌റ്റൈലിഷ് 3ഡി കര്‍വ്ഡ് ഡിസൈനും 8.40 എംഎം വലുപ്പവും 193 ഗ്രാം ഭാരവുമുള്ള സ്ലിം ബോഡിയാണുള്ളത്. ഓപോ എ55 രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. 4+64 ജിബി വേരിയന്റ് 15,490 രൂപയ്ക്ക് ലഭ്യമാകും. അതേസമയം 6+128 മോഡല്‍ 11 ഒക്ടോബര്‍ മുതല്‍ 17,490 രൂപക്ക് ആമസോണിലും പ്രധാന റീടെയില്‍ ഔട് ലറ്റുകളിലും ലഭിക്കും.

ഓപോ എ55ല്‍ ട്രൂ 50എംപി എഐ കാമറയ്ക്ക് പുറമേ ട്രിപിള്‍ എച്ഡി കാമറയില്‍ 2എംപി ബോകെ ഷൂടറും 2എംപി മാക്രോ സ്‌നാപറും ഉള്‍പെടുന്നു. ഇതിലെ പ്രധാന എഐ കാമറയില്‍ ഡൈനാമിക് പിക്‌സല്‍-ബിന്നിങ് സാങ്കേതികവിദ്യയുണ്ട്. ഇത് വളരെ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. മറുവശത്ത് 2എംപി ബോകെ കാമറ ഭംഗിയുള്ള പോര്‍ട്രെയിറ്റ് ഷോടുകള്‍ പകര്‍ത്തുന്നു. രാത്രിയിലും ഓപോ എ55 ബാക് ലൈറ്റ് എച്ഡിആര്‍ ഉപയോഗിച്ച് ബാക് ഗ്രൗന്‍ഡ് ഡീറ്റെയില്‍സ് ഉറപ്പാക്കുന്നു.

സിസ്റ്റം ബൂസ്റ്റര്‍, ടൈം ഒപ്റ്റിമൈസര്‍, സ്റ്റോറേജ് ഒപ്റ്റിമൈസര്‍, യുഐ ഫസ്റ്റ് 3.0 എന്നീ ബൂസ്റ്റിങ് സവിശേഷതകളുള്ള ഓപോ കളര്‍ ഒഎസ് 11.1 ആണ് സ്മാര്‍ട് ഫോണിലുള്ളത്. ഗെയിം ഫോകസ് മോഡ്, ബുള്ളറ്റ് സ്‌ക്രീന്‍ തുടങ്ങിയ ഗെയിമിങ് ഫീചറുകളും ഉള്‍പെടുത്തിയിട്ടുണ്ട്.

ഏകദേശം 30 മണിക്കൂര്‍ കോള്‍ സമയം അല്ലെങ്കില്‍ 25 മണിക്കൂര്‍ മ്യൂസിക് സ്ട്രീമിങ് ലഭിക്കുന്ന 5000 എംഎഎച് ബാറ്ററിയാണ് ഓപോ എ55 ലുള്ളത്. സ്മാര്‍ട് ഫോണില്‍ 18 വാട് ഫാസ്റ്റ് ചാര്‍ജ് സാങ്കേതികവിദ്യയുമുണ്ട്. ഇത് വെറും 30 മിനിറ്റിനുള്ളില്‍ ഹാന്‍ഡ്‌സെറ്റ് 33 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നു.

Keywords:  Oppo launches the Oppo A55 smartphone in India, New Delhi, News, Business, Technology, Mobile Phone, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia