ഒരു വര്‍ഷം ഹോള്‍മാര്‍ക് ചെയ്തിരുന്നത് ഏകദേശം 40 കോടി ആഭരണങ്ങളില്‍; ഇന്‍ഡ്യ ഒട്ടാകെ ഹോള്‍മാര്‍കിംഗ് യുഐഡി നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള കണക്കുകള്‍ ഇങ്ങനെ!

 


കൊച്ചി: (www.kvartha.com 02.08.2021) ഇന്‍ഡ്യ ഒട്ടാകെ ഹോള്‍മാര്‍കിംഗ് യുഐഡി നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ഒരു വര്‍ഷം ഹോള്‍മാര്‍ക്
ചെയ്തിരുന്നത് ഏകദേശം 40 കോടി ആഭരണങ്ങളിലാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഇന്‍ഡ്യ ഒട്ടാകെ ഹോള്‍മാര്‍കിംഗ് യുഐഡി നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള കണക്കുകള്‍ ഇങ്ങനെ!

ജൂലൈ 30 ലെ കണക്കനുസരിച്ച് ഹോള്‍മാര്‍കിങ് സെന്ററുകളുടെ എണ്ണം 933 ആയി. രജിസ്‌ട്രേഷന്‍ സ്വീകരിച്ച വ്യാപാരികളുടെ എണ്ണം 73,784 ആയി ഉയര്‍ന്നു. 29ന് ഒരു ദിവസം 1467 വ്യാപാരികള്‍ രജിസ്‌ട്രേഷന്‍ നേടി. അതേസമയം 3,04,077 ആഭരണങ്ങളാണ് ഇന്‍ഡ്യ ഒട്ടാകെ 29 ന് ഒരുദിവസം ഹോള്‍മാര്‍ക് ചെയ്തത്. അതായത് ഒരു വ്യാപാരി ആവറേജ് നാല് എണ്ണം മാത്രം. ഒരു ഹോള്‍മാര്‍കിങ് സെന്റര്‍ പതിച്ചു നല്‍കിയത് 326 പീസ്.

326 പീസ് ഹോള്‍മാര്‍ക് ചെയ്താല്‍ ഇന്നത്തെ നിലയില്‍ ഹോള്‍മാര്‍കിങ് സെന്റര്‍ നിലനില്‍ക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു വര്‍ഷം ഏകദേശം 40 കോടി ആഭരണങ്ങളിലാണ് ഹോള്‍മാര്‍ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ കാലതാമസമനുസരിച്ച് എച്ച് യു ഐ ഡി പതിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും. 

ഒരു വര്‍ഷം ഹോള്‍മാര്‍ക് ചെയ്തിരുന്നത് ഏകദേശം 40 കോടി ആഭരണങ്ങളില്‍; ഇന്‍ഡ്യ ഒട്ടാകെ ഹോള്‍മാര്‍കിംഗ് യുഐഡി നിര്‍ബന്ധമാക്കിയതിന് ശേഷമുള്ള കണക്കുകള്‍ ഇങ്ങനെ!

കൂടുതല്‍ ഹോള്‍മാര്‍ക് ചെയ്യാന്‍ സിസ്റ്റം ശക്തിപ്പെടുത്തുകയും രീതി ലഘൂകരിക്കുകയും വേണം. ഇത് പ്രാബല്യത്തില്‍ വരുന്നതുവരെ എച്ച് യു ഐ ഡി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Keywords:  One year the hallmark was about 40 million pieces of jewelry; These are the figures after making India mandatory Hallmarking UID!, Kochi, News, Gold, Business, Business Man, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia