തിരുവനന്തപുരം നഗരസഭ നികുതി തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് ശ്രീകാര്യത്തെ ഓഫീസ് അറ്റന്‍ഡന്റ്
Oct 13, 2021, 11:13 IST
തിരുവനന്തപുരം: (www.kvartha.com 13.10.2021) നഗരസഭ നികുതി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസ് അറ്റന്‍ഡന്റ് ബിജു(42)വിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ബിജുവിനെ തിരുവനന്തപുരം കല്ലറയില്‍ നിന്നാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. നികുതി പണം തട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്.
തിരുവനന്തപുരം നഗരസഭ പരിധിയിലെ ഉള്ളൂര്‍, ആറ്റിപ്ര, ശ്രീകാര്യം, നേമം, സോണല്‍ ഓഫിസുകളില്‍ നിന്നായി 33.96 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. സംസ്ഥാന കണ്‍കറന്റ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തായത്.
നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ തട്ടിയത്. 33.96 ലക്ഷത്തില്‍ 25 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നത് നേമം സോണല്‍ ഓഫീസിലാണ്. സംഭവത്തില്‍ കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ നഗരസഭ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.