Onam sales | ഓണവിപണി ഉണര്‍ന്നു; ഇക്കുറി പൂരത്തിരക്ക്; കാണംവിറ്റും ഓണമുണ്ണാന്‍ മലയാളികള്‍
Sep 2, 2022, 22:40 IST
കണ്ണൂര്‍: (www.kvartha.com) കോവിഡ് പിടിവിട്ടതിന്റെ സന്തോഷത്താല്‍ ഓണം ഇത്തവണ അടിപൊളിയാക്കാനുള്ള ഓട്ടത്തിലാണ് നാടും നഗരവും. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ അടച്ചുപൂട്ടലിനു ശേഷം തീരെ അനക്കമില്ലാതിരുന്ന വിപണി ഇത്തവണ ഏറെ ചലനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടങ്ങളും ഉണ്ടായിട്ടെങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന ആപ്തവാക്യം നെഞ്ചേറ്റുന്നവരാണ് മലയാളികളെന്നതിനാല്‍ ഇക്കുറിയും പൊലിമയ്ക്ക് ഒട്ടും കുറവൊന്നുമില്ല.
വിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റം ഇല്ലാത്തതാണ് സാധാരണകുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരം. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ പ്രത്യേക ഓണച്ചന്തകളിലൂടെ വിലക്കുറവില്‍ ധാന്യങ്ങളും മറ്റു പലവ്യഞ്ജനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഓണം വിഭവ സമൃദ്ധമാക്കാനുള്ള തിരക്കില്‍ ഓണക്കാല സ്‌പെഷ്യല്‍ സബ്‌സിഡി ചന്തകളിലും ഇന്നുമുതല്‍ തിരക്കേറിയിട്ടുണ്ട്. റേഷന്‍ കടകളില്‍നിന്ന് ലഭിക്കുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റും ഏറെ ആശ്വാസമാണ്. പൊലീസ് സഭാഹാളിലെ ഓണംഫെയറില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പെടെ ലഭിക്കുന്നുണ്ട്.
പൊതുവിപണിയില്‍ മഞ്ഞകുറുവ അരിക്ക് 38ഉം 40ഉം രൂപയാണ് വില. വെള്ളകുറുവയ്ക്ക് 42ഉം 44ഉം. പൊന്നിക്ക് 46ഉം ജീരകപൊന്നിക്ക് 50ഉം രൂപയാണ് വില. എന്നാല്‍ സപ്ലൈകോ, ത്രിവേണി, കണ്‍സ്യൂമര്‍ഫെഡ് എന്നിവയിലൂടെ 25കിലോ രൂപയ്ക്കാണ് അരി നല്‍കുന്നത്. ജയ, കുറുവ അരികള്‍ക്ക് 25ഉം മാവേലി മട്ട അരിക്ക് 24രൂപയുമാണ് വില. പൊതുവിപണിയില്‍ 120 രൂപ വിലയുള്ള ചെറുപയര്‍ 74 രൂപയ്ക്കാണ് നല്‍കുന്നത്. 130 രൂപയുള്ള പരിപ്പിന് 65 ഉം 75 രൂപയുള്ള വെളിച്ചെണ്ണ 46 രൂപയ്ക്കാണ് നല്‍കുന്നത്. ഉഴുന്ന് പരിപ്പ് (66 രൂപ), കടല (43), വന്‍ പയര്‍ (45), ഉണക്ക് മുളക് (75 ), മല്ലി(79 ), പഞ്ചസാര (22 ) എന്നിവയും സബ്‌സിഡി നിരക്കില്‍ ലഭിക്കും. റേഷന്‍ കാര്‍ഡുമായെത്തുന്നവര്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനംവരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും. ഫാന്‍, മിക്‌സി, പ്രഷര്‍ കുകര്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും വില്‍പ്പനക്കുണ്ട്.
വിലക്കയറ്റം വിപണിയെ കീഴടക്കാതിരിക്കാന്‍ ഭക്ഷ്യവകുപ്പ് കൃത്യമായ ഇടപെടല്‍ നടത്തുന്നതിനാല്‍ പൊതുവിപണിയിലും വിലയേറെ ഉയര്‍ന്നിട്ടില്ല. ഉഴുന്ന് (138 രൂപ), ഗ്രീന്‍പീസ് (80), കടല (100), വന്‍പയര്‍ (90), ഗോതമ്പ് (40), വെള്ളക്കടല (130), ചെറുപരിപ്പ് (120), മല്ലി (160), ചുവന്നപരിപ്പ് (110) എന്നിങ്ങനെയാണ് വില. മുളകിന് കിലോയ്ക്ക് 350 രൂപയും കശ്മീരി മുളകിന് 500 രൂപയുമാണ്. സഹകരണ ബാങ്കുകളും അഞ്ചുകിലോ അരി ഉള്‍പെടെയുള്ള കിറ്റ് നല്‍കുന്നുണ്ട്. 790 രൂപയുടെ കിറ്റില്‍ ബിരിയാണി അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്നുപരിപ്പ്, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ചെറുപയര്‍ പരിപ്പ്, വെല്ലം, ചായപ്പൊടി, പായസം മിക്‌സ് എന്നിവയുണ്ടാകും.
ഇതുകൂടാത വിവിധ മേളകളില്‍ ലഭിക്കുന്ന വിലക്കുറവ് വസ്ത്രങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ലഭിക്കുന്നത് ഉപഭോക്താവിന് ആശ്വാസകരമായിട്ടുണ്ട്. ഇലക്ട്രോണിക്സ്, വാഹനവിപണയിലാണ് ഇക്കുറി ഏറ്റവും വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ബിഗ്സീസണ്‍ സെയിലിന്റെ സൂചനയാണ് മിക്കയിടങ്ങളിലും ദൃശ്യമാകുന്നത്. പ്രത്യേക ഓഫറുകളും പാക്കേജുകളും വിലക്കുറവും കൊണ്ടു മത്സരിക്കാന്‍ മിക്കഷോറൂമുകളും മുന്‍പോട്ടുവന്നതയോടെയാണ് ഈ വിപണിയും ഉയര്‍ന്നത്.

Keywords: News, Kerala, Onam-Culture, Top-Headlines, Onam, Sales, Celebration, Festival, Business, Onam 2022, Onam sales in Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.